മിക്സഡ് ഡബിൾസ് .......
അമേരിക്കയിൽ ഷട്ടിൽ ബറ്റ്മിൻഡൻ വിരളം .എങ്കിലും ചെറിയ ചെറിയ ക്ലബുകൾ ഉണ്ട് .ഒരു മത്സരത്തിന് പോയിരുന്നു .അവിടെ പൊരിഞ്ഞ കളി .അതിൽ ഒരു മദാമ്മക്കുട്ടിയുടെ കളി പ്രത്യേകം സ്രെദ്ധിച്ചു .കോമണ്‍വെൽത്ത് റണ്ണർ അപ്പ് .സിഗിൾസ് അവർ ജയിച്ചു .അവർക്ക് മിക്സെട് ഡബിൾസിന് ഒരു കൂട്ടാളി വേണം .വരാമെന്ന് പറഞ്ഞ ആൾ വന്നില്ല .അങ്ങിനെയാണ് എന്നെ പരിചയപ്പെടുത്തിയത് .നല്ല പ്ലയെർ ആണ് ഇൻഡ്യൻ നാഷണൽ .......
അവർക്ക് സന്തോഷമായി . എനിക്കും .ജ്വാലഖട്ടയുമായി മിക്സ്‌ഡ് ഡബിൾ സ് കളിക്കുന്നത് സ്വപ്നം കാണാത്തവരില്ല .കെട്ടിപ്പിടിച്ച് ജയം പങ്കുവക്കുന്നതും .ഒരു പ്രാവശ്യം ഒന്നു ജയിച്ചു കിട്ടിയാൽ ....ഞാൻ സ്വപ്നം മെനഞ്ഞു തുടങ്ങി .കളി തുടങ്ങി .അവർ കോർട്ട് നിറഞ്ഞുകളിച്ചു .ഭാഗ്യം ആദ്യ ഗയും ജയിച്ചു .സന്തോഷമായി .അടുത്തത് രണ്ടും പോയി .ഞാൻ ഒരാവറെജിൽ താഴെയാണന്ന് അവർ അറിയാൻ തുടങ്ങുന്നതിന് മുമ്പ് ഞങൾ തോറ്റിരുന്നു .
' സോറി ടുഡേ ഈസ് നോട്ട് യുവേര്സ് .' എനിക്കു ചിരിവന്നു .പിന്നീടാണ് അറിഞ്ഞത് എന്നെ ഇന്ത്യൻ നാഷണൽ എന്ന് പരിചയപ്പെടുത്തിയപ്പോൾ അവർ ധരിച്ചത് ഇണ്ടർ നാഷണൽ പ്ലയെർ എന്നാണന്ന് .
No comments:
Post a Comment