Friday, August 1, 2014

ജാകുസ്സി വേൾപൂൾ ബാത്ത് --നീന്തൽ കുളത്തിൽ ഒരു ജലചികിൽസ ......

ചൂടുവെള്ളത്തിൽ ഒരു കുളി .അമേരിക്കയിൽ വന്നിട്ട് നീന്തൽ കുളത്തിൽ പോകാറുണ്ട്.ചൂട് പാകത്തിന് ക്രമപ്പെടുത്തിയിരിക്കുന്നു .അല്പവസ്ത്ര ധാരികളായി സ്ത്രികളും പുരുഷന്മാരും കുട്ടികളും .കുട്ടികൾക്ക് പ്രത്യേക സ്ഥലമുണ്ട് .ആദ്യം കുളിമുറിയിൽ സോപ്പ് തേച്ചു കുളിച്ചതിനു ശേഷമാണ് അതിൽ പ്രവേശനം .സ്വിമ്മിങ്ങിനും ഡയ്‌വിഗിനും എല്ലാം സൗകര്യം .
എന്നെ അത്ഭുതപ്പെടുത്തിയത് അതിനോട് ചേർന്നുള്ള ഒരു ചെറിയ നീന്തൽകുളമാണ് .ജാകുസ്സി 'എന്നാണതിന് പറയുക .38 ഡിഗ്രി മുതൽ 42 ഡിഗ്രി വരെ ചൂടിൽ അതിൽ അതിശക്തമായ ഉറവകൾ ക്രമീകരിച്ചിരിക്കുന്നു .കുളത്തിനടിയിൽ നാനാഭാഗത്തുനിന്നും പല മർദ്ദത്തിൽ ചൂടുവെള്ളം പമ്പുചെയ്യപ്പെടുന്നു .ശരീരത്തിന് ഒരു നല്ല മസ്സെയ്ജിന്റെ ഗുണം കൂടി കിട്ടുന്നു .പരമാവധി 15 -20 മിനിട്ടാണ് സുരക്ഷിതം .ഹൃദ്‌രോഗമുള്ളവർ രക്തസമ്മർദമുള്ളവർ ശ്രദ്ധിക്കണം .പത്ത് മിനിറ്റിൽ കൂടുതൽ ഉപയോഗിക്കരുത് .ഗർഭിണികൾ ത്വക്ക് രോഗികൾ എന്നിവർ അതോഴിവക്കുന്നു. . ക്ലോറിനു പകരം ബ്രോമിൻ ആണ് അതിൽ ഉപയോഗിക്കുന്നത് .ഹൈഡ്രോതെറാപ്പിയുടെ ഒരു രൂപമാണ്‌ ജാകുസ്സി വേൾ പൂൾ ബാത്ത് .പുരാതനകാലം മുതൽ തന്നെ നമ്മുടെ ഹാരപ്പയിലും മോഹന്ജ ദാരോയിലും ഇഗ്ലണ്ടിലും പ്രകൃതിദത്തമായ ഉഷ്ണജലപ്രവാഹം ഉപയോഗിച്ച് ഇതു ചയ്തിരുന്നു .

No comments:

Post a Comment