Saturday, August 30, 2014

 പക്ഷികളുമായി കിന്നാരം   ജിറാഫുമായി ചങ്ങാത്തം ....

                  വെർജീനിയ സഫാരി വില്ലേജ്‌ ഒരു പ്രത്യേക അനുഭവമാണ് . 10 -ഏക്കറോളം വരും ആ ഗ്രാമം .അവിടെ പക്ഷികളേയും മൃഗങ്ങളെയും സംരക്ഷിച്ചിരിരിക്കുന്നു . നമുക്ക് നടന്ന് നടന്ന് ആ പ്രകൃതിയിൽ ലയിക്കാം .മൃഗങ്ങളും പക്ഷികളുമായി സല്ലപിക്കാം . അവയ്ക്ക് ആഹാരം കൊടുക്കാം . അവിടുത്തെ 'ബഗ്ഗി ഫീഡിംഗ് 'രസകരമാണ് . ധാരാളം പക്ഷികളുടെ ഒരു സങ്കേതം .ഒരു പ്രദേശം മുഴുവൻ വലകെട്ടി സംരക്ഷിച്ചിരിക്കുന്നു . അധികവും മനോഹരമായ ;ലവ് ബേർഡ്സ് '.തത്തകളാണ് കൂടുതൽ . ആവലിയ കൂടിനകത്ത്‌ നമുക്ക് പ്രവേശിക്കാം .'ഫീഡ് സ്റ്റിക് ' കയ്യിൽ വച്ചാൽ നമ്മുടെ കൈയിലും തോളത്തും തലയിലുമൊക്കെ അവ വന്നിരിക്കും പിന്നെ ആ സ്റ്റിക്കിലെ ധാന്യങ്ങൾ കൊത്തിതിന്നാൻ മത്സരമാണ് . ചിലപ്പോൾ എല്ലാം കൂടി കലപില ശബ്ദം ഉണ്ടാക്കി പറക്കും . വീണ്ടും നമ്മുടെ അടുത്ത് വരും .ഹൃദയഹാരി ആയ ഒരനുഭവം . 
                  ജിറാഫുകൾ ക്ക് തീറ്റകൊടുക്കാനും തൊട്ടു തലോടാനും സൌകര്യമുണ്ട് . ഒരു രണ്ട് നില കെട്ടിടം .അതിന് മുകളിൽക്കയറിയാൽ താഴെ നിൽക്കുന്ന ജിറാഫുകൾ ആഹാരത്തിനായി തല ഉയർത്തും . 18 -അടി ഉയരമുള്ള അതിന് നമ്മുടെ അടുത്തുവരെ തല ഉയർത്താം . നമുക്ക് ആതലയിൽ തലോടി അവയ്ക്ക് തീറ്റ കൊടുക്കാം .അവർ തരുന്ന ആഹാരം മാത്രമേ കൊടുക്കാവൂ . 200-പൌണ്ട് തൂക്കവും 6 -അടി ഉയരവുമുള്ള കണ്കാരുക്കൂട്ടങ്ങളാണ് അടുത്തത് . പുറകോട്ട് നടക്കാൻ പറ്റാത്ത ഏക ജീവിയാണ് കങ്കാരൂ . ആമകളെയും കുരങ്ങന്മാരെയും കടന്നു ചെല്ലുമ്പോൾ രാജകീയ പ്രൌഡിയോടെ നമ്മുടെ ബംഗാൾ കടുവകൾ . ഓറന്ജും വെള്ളയും നിറങ്ങളിൽ . ഏതു കാലാവസ്ഥയിലും ജീവിക്കാൻ പറ്റുന്ന കടുവകൾ അവിടെ രാജകീയമായി കഴിയുന്നു . 
                    ആ ഗ്രാമീണാന്തരീക്ഷത്തിൽ പക്ഷി മ്രിഗാദികളോട് കിന്നാരം പറഞ്ഞ് ഒരു പകൽ നമ്മൾ പ്രകൃതിയിലേക്ക് മടങ്ങുന്നു . മറക്കാത്ത അനുഭൂതിയുമായി ...                 

No comments:

Post a Comment