മൂന്ന് നുണകളും ....അതിലേറെ ഭാഗ്യവും ..
ബോസ്ടനിലെ ഹവാർഡ് സർവകലാശാലയുടെ കവാടത്തിൽ . അവിടെ ഒരു പുതിയ ഊർജം എന്നിൽ ആവേശിച്ചപോലെ . ലോകത്തിലെ ഏറ്റവും പേരുകേട്ട സരസ്വതീ സ്പർശം .ആയിരക്കണക്കിന് മഹത്തുക്കളെ വാർത്തെടുത്ത പ 0 ന പാ 0 ശാല .
കവാടം കടന്ന് മുമ്പോട്ട് ,അവിടെ ഈ സ്ഥാപനത്തിന്റെ എല്ലാം എല്ലാമായിരുന്ന ജോണ്‍ഹാർവാർഡിന്റെ വെങ്കല പ്രതിമ .കസേരയിൽ ഇരിക്കുന്ന ആ പ്രതിമ മൂന്ന് നുണകളുടെ സങ്കരമാണ്ന്ന് അവർ പറയുന്നു .ആ മുഖം ഹാർവ്വാർഡീൻറെ അല്ല .ഫൗണ്ടർ ജോണ്‍ ഹാവാർഡ് അല്ല .1638 -ൽ ആണ് അദ്ദേഹം അവിടെ ഉണ്ടായിരുന്നത് .1636 -ൽ ആണ് അതു സ്ഥാപിച്ചത് .എന്നാലും ആ മൂന്നുനുണകളിൽ അധിസ്ടിതമായ ആ മഹാന്റെ പ്രതിമ ഭാഗ്യത്തിന്റെ പ്രതിമ -എന്നാണ് അറിയപ്പെടുന്നത് .ആ പ്രതിമയുടെ പാദങ്ങളിൽ തലോടിയാൽ ഭാഗ്യം വരുമെന്നവർ വിശ്വസിക്കുന്നു .അതിന്റെ തലയിൽ സ്പോര്ട്സ് ജേഴ്സി വയ്കുക ,മടിയിൽ പുസ്തകങ്ങൾ വയ്കുക ,ഭാഗ്യന്വെഷികളുടെ നെട്ടോട്ടം അവിടെ കണ്ടു .
ഞാനും ആ മഹാനുഭവന്റെ പാദങ്ങൾ തൊട്ട് തലയിൽ വച്ചു .ഒരുവല്ലാത്ത ആരാധനയോടെ നിര്വൃതിയോടെ ....
No comments:
Post a Comment