മഴവിൽത്തടാകക്കരയിൽ ...ഒരു അശ്രുപൂജ .
വാഷിങ്ങ്ടൻ ഡി സി -യിൽ രണ്ടാംലോകമഹായുദ്ധത്തിൻറെ ഒരു സ്മാരകം. മരിച്ചുവീണ നാലുലക്ഷത്തിലധികം പടയാളികൾക്ക് ഒരു അശ്രുപൂജ . അർദ്ധവൃത്താകൃതിയിൽ മഴവിൽ മനോഹാരിതയോടെ ഒരു തടാകം .അത് ജലധാരകൾ കൊണ്ട് ചടുലമാക്കിയിരിക്കുന്നു .17 അടി ഉയരത്തിൽ ചുറ്റും 56 സ്തൂപങ്ങൾ . ഓരോ സ്റ്റെയ്റ്റിനെ പ്രതിനിധീകരിക്കുന്നു . രണ്ട് വശത്തും കമാന)കൃതിയിൽ ഓരോ വിജയകവാടങ്ങൾ. വടക്ക് അറ്റ്‌ലാന്റിക്നേയും തെക്ക് പസഫിക്കിനെയും ഓർമ്മിപ്പിച്ച് . അതിനടിയിൽ വിജയമുദ്ര പിച്ചളയിൽ കൊത്തിവച്ചിരിക്കുന്നു .
വാഷിങ്ടൻ മോണിമെൻന്റിടേയും ലിങ്കൻമെമ്മോരിയലിന്റെയും നടുക്കാണ് വിശാലമായ ഈ സ്മാരകസമുച്ചയം. അവിടെ ഒരു ഭലകത്തിൽ 4048 സ്വർണ്ണ നക്ഷത്ത്രങ്ങൾ . ഓരോ നക്ഷത്രവും മരിച്ചു വീണ നൂറുപടയാളികളുടെ ഓര്മ്മക്കായ് . ഇവിടെ ഞങ്ങൾ സ്വാതന്ത്രിയത്തിന്റെ വിലയുടെ അടയാളം ആലേപനം ചെയ്യുന്നു എന്നൊരു അടിക്കുറിപ്പും .
ലക്ഷക്കണക്കിന് ജനങ്ങൾ ഒരു വർഷം ഇവിടം സന്ദർശിക്കുന്നു ."നാസി "വാസ്തുശിൽപ്പകലയോടുള്ള ഇതിൻറെ സാമ്യം എതിർപ്പുകൾ ഉണ്ടാക്കിയിരുന്നു . ആ സായംസന്ധ്യയിൽ ആ വീരജവാൻ മാരുടെ ഓർമ്മക്കായി ആ ജലധാരായെന്ത്രങ്ങൾ നടത്തുന്ന തർപ്പണത്തിൽ ഞാനും ഭാഗഭാക്കായി .
No comments:
Post a Comment