യു .സ് .ക്യാപ്പിറ്റോൾ -അമേരിക്കൻ ഭരണസിരാകേദ്രം
വാഷിഗ്ടൻ ഡി.സി -യിൽ യു .സ് .ക്യാപ്പി റ്റോൾ .അമേരിക്കൻ ഭരണത്തിൻറെ ആസ്ഥാനം . അതൊരു കെട്ടിടസമുച്ചയമാണ് . തൂവെള്ളനിനിറത്തിൽ മൂന്നു വലിയ ഡൂമുകളാൽ അലങ്കരിക്കപ്പെടുന്ന ഒരു ഭീമാകാരൻ . പോട്ടോമാക് നദിയുടെ ഓരം ചേർന്ന് ഏതാണ്ട് ഒന്നര കിലോമീറ്ററോളം വിസ്തൃതിയിൽ മറ്റു ഗവന്മേന്റുസ്ഥാപനങ്ങൾ . ക്യാപ്പിറ്റോലിന് ഏതാണ്ട് 88-മീറ്റർ ഉയരം . നിയോക്ലാസിക്കൽ ആർക്കിടചെർ . അതീവ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്നു. അവിടുത്തെ സെനറ്റ്ഹാൾ ഒരു വിസ്മയമാണ് . മറ്റുകെട്ടിടങ്ങൾ തുരംങ്കങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു .അതിനു മുൻവശ൦ വിശാലമായ മുറ്റം .ജലധാര യന്ത്രങ്ങളാൽ മനോഹരമാക്കിയിരിക്കുന്നു .പുൽത്തകിടികളും പൂന്തോട്ടങ്ങളും തണൽമരങ്ങളും .കണ്ണിനും മനസിനും വിരുന്നൊരുക്കുന്ന കാഴ്ച്ചവിസ്മ്മയം .
ലോകക്രമം തന്നെ മാറ്റിമറിച്ച തീരുമാനങ്ങൾ ഉരുത്തിരിഞ്ഞ ആ മനോഹര സൌധത്തിലേക്ക് തെല്ലോരസൂയയോടെ അമ്പരപ്പോടെ നോക്കിനിന്നുപോയി .....
No comments:
Post a Comment