സൌഹൃദ ഭാവത്തിനൊരു ദേവസങ്കൽപ്പം .അതാണ് കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്തുള്ള പൂതൃകോവിൽ അമ്പലം. ..കുചേലവൃത്തത്തിലെ രുക്മിണീസമേതനായ കൃഷ്ണൻ . തൻറെ ബാല്യകാല സുഹൃത്തായ കുചേലൻ കൊണ്ടുവന്ന അവിലിൽ രണ്ടാമത്തെപ്പിടി കഴിക്കാൻ തുടങ്ങുമ്പോൾ രുക്മിണിദേവി തടയുന്ന രംഗമാണ് സങ്കൽപ്പം .
തന്റെ സതീര്ത്യനു സകല സംപത്തും ദാനം ചെയ്യാൻ തയാറാകുന്ന ശ്രീകൃഷ്ണന്റെ ഉദാത്ത ഭാവം . സവ്ഹ്രിദതിനും വിവാഹത്തിനും വളരെ വിശേഷമാണ് ഈ സങ്കേതം .ഗുരുവായൂർ ഏകാദശി വിളക്കാണ് ഇവിടത്തെയും പ്രധാന ഉത്സവം .ആദ്യത്തെയും 25 -മത്തെയും ഭാഗവതസത്രം ഇവിടെയാണ് നടന്നത് .
ഈ സൌഹൃദദിനത്തിൽ ആ സങ്കല്പം ഒന്ന് ഓർത്തു എന്നു മാത്രം .
No comments:
Post a Comment