Monday, September 1, 2014

  ഇലപൊഴിയും കാലം ......

             നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് . പഴുത്തയില ഇല വീഴുമ്പോൾ പച്ചില ചിരിക്കും . ഇവിടെ അമേരിക്കയിൽ ശിശിര കാലത്തിന് ആരംഭം കുറിച്ച് ഇവിടുത്തെ ചെടികൾ എല്ലാം മുഴുവൻ ഇലകളും പൊഴിക്കുന്നു . ഒക്ടോബർ മാസത്തിനു മുമ്പുതന്നെ ഇലകൾ സ്വർണ്ണവർണ്ണ മാകുന്നു .സായംസന്ധ്യ പോലെ വൃക്ഷലതാദികളുടെ ഈ സായംകാലം കണ്ണിന് കുളിർമ്മയേകുന്നു . ഈ ഇലപൊഴിയും കാലം ഇവിടെ ആഘോഷിക്കുന്നു .ചിരിക്കാനോരു പച്ചിലപോലും അവശേഷിക്കാതെ മുഴുവൻ ഇലകളും സ്വർണ്ണം പൂശി തൻറെ മാതുഭൂമിക്ക് ദാനം ചെയ്യുന്നു . 

             പ്രകൃതിയുടെ ഈസായം കാലത്ത് ഞാനും തെല്ലു വേദനയോടെ ഈ മണ്ണിൽ നിന്നും വിടപറയുന്നു . ഇനി മഞ്ഞു കാലമാണ് കൊടും തണുപ്പ് . പകലവൻ വരെ വളരെപ്പെട്ടന്ന് അസ്തമിക്കുന്നു . അത് അമേരിക്കയുടെ വേറിട്ടൊരു മുഖമാണ് . അത് ആസ്വദിക്കാനും അമ്പരിപ്പിക്കാനും പോന്നതാണ് . അന്ന് ഞാൻ വീണ്ടും തിരിച്ചുവരും . മഞ്ഞു പുതപ്പിച്ച ഈ ഭൂമിയുടെ സൌന്ദര്യം പൂര്ണ്ണമായും ആസ്വദിക്കാൻ അതുപോലെ ഒരു പുതുപ്പി റവിക്കു സാക്ഷ്യം വഹിക്കാൻ .          

No comments:

Post a Comment