Monday, February 3, 2020

ഉണക്ക നാരങ്ങാക്കറി [തനതു പാകം -2 1 ]വലിയ നാരങ്ങ [വടുകപ്പുളി നാരങ്ങാ ] എടുത്ത് കഴുകി തുടച്ച് മുഴുവനോടെ അടുപ്പത്ത് ചൂടാക്കിയ എണ്ണയിൽ ഇടുക. കുറച്ച് എണ്ണമതി. നാരങ്ങയുടെ മുകളിൽ പഞ്ചസാരയും ഉപ്പും വിതറുക. അത് തിരിച്ചും മറിച്ചും ഇട്ട് പുറംതോട് നന്നായി മയം വരുന്ന വരെ ഇളക്കുക.അതു പുറത്തെടുത്ത് നല്ല വൃത്തിയുള്ള തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം. തണുത്തു കഴിഞ്ഞാൽ അത് നെടുകേകനം കുറച്ച് പൂളി എടുക്കുക. അത് ഒരു സ്റ്റീൽ തളികയിൽ നിരത്തി ആവശ്യത്തിന് പൊടിയുപ്പ്‌ ചേർത്തു വെയിലത്തു വയ്ക്കൂ ക.വൈകിട്ട് അതിൽ മുളക്, കായം, കുറച്ച് ഉപ്പ് മാറ്റു മസാല [ വേണമെങ്കിൽ ) എന്നിവ ഇതിൽ തേച്ച് പിടിപ്പിക്കൂ ക. ഒരു മൂന്നു ദിവസം നല്ലവണ്ണം ഉണക്കി എടുക്കുക. കയ്പ്പ് കുറഞ്ഞ് നല്ല നാരങ്ങാക്കറി റഡി. അതിൽ സ്വൽപ്പം നല്ലണ്ണ തിരുമ്മി ചില്ലു ഭരണിയിൽ അടച്ചു വയ്ക്കുകഅതിന്റെ ഒരു പൂളും മോരും മാത്രം മതി ഊണ് കുശാൽ ആവാൻ..

No comments:

Post a Comment