Sunday, December 27, 2020

മകയിരം നാളിൽ എട്ടങ്ങാടി [ നാലുകെട്ട് - 335 ]    പണ്ട് തറവാട്ടിൽ തിരുവാതിര ഒരുത്സവമാണ്. പ്രത്യേകിച്ചും സ്ത്രീ ജനങ്ങൾക്ക്. തൻ്റെ ഭർത്താവിനും കുട്ടികൾക്കും നല്ലതു വരാൻ, അതുപോലെ പെൺകിടാങ്ങൾക്കു് അനുരൂപനായ ഒരു വരനെ ലഭിക്കാൻ.നല്ല ധനു ക്കുളിരിൽ ഏഴര വെളുപ്പിന് എഴുന്നേറ് തുടിച്ച് കുളിച്ച് വൃതം തുടങ്ങുന്നു. സാക്ഷാൽ പരമശിവനേയും പാർവ്വതി ദേവിയേയും മനസിൽ ധ്യാനിച്ച്.            മകയിരം നാളിലാണ് എട്ടങ്ങാടി. വൈകിട്ട് കളിച്ചു വന്നു് മൈലാഞ്ചിയിട്ട് പത്ത്പൂ ചൂടി എട്ടങ്ങാടി നിവേദിക്കുന്നു. കിഴക്കുവശത്തെ മുറ്റത്ത് കനൽ കൂട്ടി എട്ടങ്ങാടി ചുട്ടെടുക്കുന്നു. ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ് ,കൂർക്ക, നേന്ത്രക്കായ്, സ്വൽപ്പം മാറൻ ചേമ്പും ചുട്ടെടുത്ത് അരിഞ്ഞിട്ട് ശർക്കര പാ വു കാച്ചി അതിൽ യോജിപ്പിച്ചെടുക്കുന്നു. പയറും നാളികേരവും നെയ്യിൽ വറത്ത് അതിൽ ചേർക്കും. കരമ്പിൽ കഷ്ണവും, പച്ചക്കരുമുളകും, ഇഞ്ചിയും ചേർക്കും.      ആ എട്ടങ്ങാടി,കരിക്ക്, വെററില എന്നിവ നിവേദിക്കുന്നു. ഗണപതി' ശിവൻ, പാർവ്വതീദേവി എന്നിവർക്കാണ് ഈ നൈവേദ്യം.തൻ്റെ ഭർത്താവിനെ അപമാനിച്ച തൻ്റെ പിതാവ് ദക്ഷൻ്റെ യാഗാഗ്നിയിൽ സതി ജീവത്യാഗം ചെയ്യുന്നു. വീണ്ടും അടുത്ത ജന്മം ശിവനെ ഭർത്താവായി കിട്ടണം എന്നു പ്രാർത്ഥിച്ചാണ് ആ അഗ്നിപ്രവേശം. പാർവ്വതി ആയി അവതരിച്ച ദേവിയുടെ കഥയുമായി ഇതിൻ്റെ ഐതിഹ്യം ബന്ധപ്പെട്ടുകിടക്കുന്നു.     പഴയ തറവാടിൻ്റെ ഗതകാല സ്മരണകളിലെ തിളക്കമുള്ള ആചാരം. സർവ്വതലങ്ങളേയും സ്പർശിക്കുന്ന അതിൻ്റെ സങ്കൽപ്പവും,ചടങ്ങുകളും എന്നും ഗൃഹാതുരത്വം ഉണർത്തുന്നതാണ് 

No comments:

Post a Comment