Saturday, December 26, 2020

ഒരു കാവ്യാത്മക ചികിത്സയിലൂടെ.... [ആയൂർവേദം-9]   കഴിഞ്ഞ പതിനഞ്ചു വർഷമായി ആയുർവേദ ചികിത്സക്കായി ഒരു വർഷം ഏഴു ദിവസം മാറ്റിവയ്ക്കും. അസുഖത്തിനല്ല. അസുഖം വരാതിരിക്കാനായി ഒരു ചികിത്സ.         പഞ്ചകർമ്മ ചികിത്സക്കു മുമ്പ് പൂർവ്വകർമ്മം. അതിൽ അഭ്യഗം, കിഴി, പിഴിച്ചിൽ, ധാര. അവഗാഹം. വൈദ്യരുടെ നിർദ്ദേശാനുസരണം ചികിത്സ നിശ്ചയിക്കുന്നു. ആയുർവേദത്തിൽ ശമന ചികിത്സയും,ശോധന ചികിത്സയുമായിത്തിരിച്ചിരിക്കും. അതിനു ശേഷം " പഞ്ചകർമ്മ " ചികിത്സ തുടങ്ങും. വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം. രോഗിയുടേയും രോഗത്തിന്റെയും ലക്ഷണം പഠിച്ച് വൈദ്യർ ചികിത്സ നിർദ്ദേശിക്കും. അതിനു ശേഷം പശ്ചാത്കർമ്മം .അതായത് നല്ലരിക്ക.        ശരീരത്തിലെ മാലിന്യങ്ങൾ മുഴുവൻ പുറത്തു കളയുകയാണ് ആയുർവേദം ചെയ്യുന്നത്. ഊർദ്ധാഗ ശുദ്ധീകരണത്തിനാണ് നസ്യം.  ഈ ആയുർവേദ ചികിത്സക്കൊക്കെ ഒരു കാവ്യാത്മകതയുണ്ട്.ഒരു തരം " പോയറ്റിക്ക് ട്രീറ്റ്മെൻറ് ". അഷ്ടാഗ ഹൃദയം തന്നെ മനോഹരമായ ഒരു സാഹിത്യകൃതി ആയും ആസ്വദിക്കാം. അതിൽ പറയുന്ന ചികിത്സാരീതി ഭാവനാത്മകവും, ഹൃദ്യവും ആണ്.     ഏഴു ദിവസം ചികിത്സയും ഏഴു ദിവസവും പിന്നീട് ഒരേഴു ദിവസവും നല്ലരിക്ക. നമ്മുടെ സിരാ കൂടം മുഴുവൻ ശുദ്ധി ചെയത് മാലിന്യം മുഴുവൻ പുറത്തു കളയുന്നു. ഈ ചികിത്സ അങ്ങിനെ ആസ്വദിച്ച് ചെയ്യാൻ സാധിച്ചാൽ അതിന്റെ ഫലം ഇരട്ടിയാണ്.

No comments:

Post a Comment