Sunday, August 23, 2020

ദ്രോണാചാര്യരെ ചതിച്ച് കൊല്ലുന്നു [കൃഷ്ണൻ്റെ ചിരി- 36]ഘടോൽക്കചൻ്റെ ' മരണത്തിനു ശേഷം കുരുക്ഷേത്രം കൂടുതൽ കലുഷിതമായി. കോപാക്രാന്തനായ ഭീമൻ ഭീകര യുദ്ധം അഴിച്ചുവിടുന്നതാണ് പിന്നീട് കണ്ടത്. ദ്രോണാചാര്യരും പതിവിനു വിരുദ്ധമായി ഉണർന്നു യുദ്ധം ചെയ്തു. ദ്ര്യംപദരേയും അദ്ദേഹത്തിൻ്റെ മൂന്നു പൗത്രന്മാരെയും വധിച്ചു.ഇത് കണ്ട് ദ്രോണരെ ഇന്നു വധിയ്ക്കാൻ സാധിച്ചില്ലങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല എന്നു ദൃഷ്ടദ്യുമ്നൻപ്രതിജ്ഞ ചെയ്തു.ദ്രോണർ പാണ്ഡവപ്പടയിൽ മരണം വിതച്ചു മുന്നേറി.കഷ്ട്ടിച്ച് അർജ്ജുനൻ മാത്രം പിടിച്ചു നിന്നു. അവസാനം കൃഷ്ണൻ അർജുനനോട് പറഞ്ഞു " ദ്രോണരുടെ വശം ആയുധം ഉള്ളിടത്തോളം കാലം അദ്ദേഹത്തെ തോൽപ്പിക്കാൻ പറ്റില്ല. അദ്ദേഹത്തെ അസ്ത്രത്യാഗം ചെയ്യിച്ചാൽ മാത്രമേ ദ്രോണ വധം സാദ്ധ്യമാകൂ. അതിനുള്ള മാർഗ്ഗം ആലോചിയ്ക്കൂ. ദ്രോണർക്ക് അദ്ദേഹത്തിൻ്റെ മകൻ അശ്വസ്താ മാവ് ജീവനാണ്. അവൻ മരിച്ചു എന്നറിഞ്ഞാൽ ദ്രോണർ അസ്ത്രത്യാഗം ചെയ്യും;അപ്പോൾ ഭീമൻ തൻ്റെ കൂടെയുദ്ധം ചെയ്യുന്ന ഇന്ദ്രവ ർ മ്മാ വിൻ്റെ അശ്വസ്താമാവ് എന്ന ആനയെ അടിച്ചു കൊന്നു.എന്നിട്ട് ആചാര്യരുടെ അടുത്തു ചെന്ന് അശ്വസ്താ മാവ് മരിച്ചു എന്നുറക്കെ വിളിച്ചു പറഞ്ഞു. ദ്രോണർ ഒന്നു ഞട്ടി. പക്ഷേ അദ്ദേഹം ആദ്യം അത്‌ വിശ്വസിച്ചില്ല. അദ്ദേഹം യുധിഷ്ടിരനോട് ഇത് സത്യമോ എന്നന്വേഷിച്ചു. യുധിഷ്ട്ടിരൻ ഒരിയ്ക്കലും അസത്യം പറയില്ല. പക്ഷേ കൃഷ്ണൻ യുധിഷ്ടിരനോട് നേരത്തെ പറഞ്ഞിരുന്നു. അർത്ഥ സത്യംമെങ്കിലും പറയണം.അല്ലങ്കിൽ ഇതുവരെ ചെയ്തതു മുഴുവൻ വൃധാവിലാകും. ദ്രോണർ എല്ലാവരെയും കാലപുരിക്കയക്കും."ആനയായ അശ്വസ്താ മാവ് മരിച്ചു; എന്നു പറഞ്ഞു. അതിൽ ആനയായ എന്നത് പതുക്കെയും ബാക്കി ഉറക്കെയും ആണ് പറഞ്ഞത്. യുധിഷടിരൻ പറഞ്ഞതുകൊണ്ട് അദ്ദേഹമത് വിശ്വസിച്ച് അസ്ത്രത്യാഗം ചെയ്തു തേർ തട്ടിൽ പത്മാസനത്തിലിരുന്ന് ഭഗവാനെ സ്തുതിച്ചു.ഊരിപ്പിടിച്ച വാളുമായി ദൃഷ്ടദ്യുമ്നൻ ആചാര്യൻ്റെ തേർ തട്ടിൽ ചാടിക്കയറി.ഓടി എത്തിയ അർജുനന് തടയാൻ പറ്റുന്നതിന് മുമ്പ് തന്നെ ദൃഷ്ടദ്യുമ്നൻ ആചാര്യൻ്റെ തല അറത്തു. ഒരു പക്ഷേ കുരുക്ഷേത്രത്തിലെ ഏറ്റവും വലിയ അനീതി.ലക്ഷ്യം മാർഗ്ഗത്തെ ന്യായീകരിക്കും എന്നാശ്വസിക്കാൻ പറ്റാത്തത്ര അനീതി.

No comments:

Post a Comment