Saturday, January 18, 2025

തഴുതാമത്തോട്ടം [ കാനന ക്ഷേത്രം - 51] നമ്മുടെ പാറമ്പുകളിൽ ആരും ശ്രദ്ധിക്കാതെ അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ സംസ്കൃതത്തിൽ "പുനർവ്വ". തഴുതാമ വെളുത്തതും ചുവന്നതും ഒണ്ട്. രണ്ടിനും സമാന ഗുണങ്ങളാണ് നിലംപററി വളരുന്ന ഈ സസ്യം പൊട്ടാസിയം നെെട്രേറ്റിനാൽ സമ്പന്നമാണ് ഏതു കാലാവസ്ഥയിലും വളരുന്ന ഈ ഔഷധ സസ്യം ഔഷധക്കൂട്ടിന് മാത്രമല്ല ആഹാരമായും ഉപയോഗിക്കാം.പുനർവാസവo, വിദാര്യാദി കഷായം സുകുമാര ഘൃതം ഇതിനെല്ലാം ഇത് ഒരു പ്രധാന ചേരുവയാണ് ഉദരസംബന്ധമായ രോഗങ്ങൾക്ക് ഇത് അത്യുത്തമമാണ്. ആമവാതത്തിനും, ചർമ്മ രോഗങ്ങൾക്കും, ഹൃദ്രോഗത്തിനും ഇത് ഉത്തമമാണ്. തഴുതാമ ഇലത്തൊരൻ എന്നും കഴിക്കുന്നത് നല്ലതാണ്.ഇതുകൊണ്ട് സൂപ്പ് ഉണ്ടാക്കിക്കഴിക്കുന്നത്ശോധനക്ക് നല്ലതാണ്. 'ഇത്രപ്രാധാന്യമുള്ള ഈ ഔഷധസസ്യം ഇന്ന് നാശത്തിൻ്റെ വക്കിലാണ് :' റബർ കൃഷിയും, കീടനാശിനി പ്രയോഗവും, പുല്ലുവെട്ടി യന്ത്രവും ഒക്കെ കൂടി ഇതിനെ തൊടികളിൽ നിന്ന് ഉന്മൂലനം ചെയ്തു തുടങ്ങി: കാനനക്ഷേത്രത്തിൽ ഇത് ഒരു തോട്ടം പോലെ വച്ചുപിടിപ്പിച്ചിട്ടുണ്ട്

Wednesday, January 15, 2025

കാനനക്ഷേത്രത്തിൽ പനിക്കൂർക്ക തോട്ടം [ കാനനക്ഷേത്രം - 50] ഇന്ന് ഏതാണ്ട് അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക .നല്ല കട്ടിയുള്ള ഇലയും അതിൻ്റെ ഹൃദ്യമായ ഗന്ധവും വരെ ഔഷധ പ്രാധാന്യമുള്ളവയാണ്. നവജാത ശിശുക്കൾക്ക് പനിക്കൂർക്ക വാട്ടിപ്പിഴിഞ്ഞ് കൽക്കണ്ടവും ചേർത്ത് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പനിക്കും കഫക്കെട്ടിനും അത്യുത്തമമാണത്. പനിക്കൂർക്ക ഇല വാട്ടി ആ വണക്കണ്ണയിൽ മുക്കി നെറുകയിൽ വച്ചാലും കഫം മാറിക്കിട്ടും. ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും ഇതൊരു പ്രധാന ചേരുവയാണ്. ഗോപിചന്ദനാദി ഗുളിക, എണ്ണ ഇവയ്ക്കും ഇത് പ്രയോജനപ്പെടുന്നു." കോളിയോസ് അരോമാറ്റിക്സ് " എന്നാണിതിൻ്റെ ശാസ്ത്ര നാമം. പണ്ട് പറമ്പിൽ ധാരാളം കാണാറുള്ള ഈ അപൂർവ്വ ഔഷധസസ്യം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു: അതിനെ പരിരക്ഷിക്കാനായി കാനന ക്ഷേത്രത്തിൽ ഒരു പ്രത്യേക ഇടം കണ്ടെത്തി ഒരു തോട്ടം പോലെ വച്ച് സംരക്ഷിക്കുന്നു

Sunday, January 12, 2025

അച്ചൂൻ്റെ എ.ഐ.ഫ്രണ്ട് - A i Appu [ അച്ചു ഡയറി-576] മുത്തശ്ശാ ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്താണന്ന് മുത്തശ്ശനറിയോ? അതിൻ്റെ സാദ്ധ്യതകൾ ഒത്തിരിയാണ്. പഠിച്ചാൽ മുത്തശ്ശനും പ്രയോജനം കിട്ടുന്ന കാര്യമാണ്. നമ്മുടെ എന്തു സംശയവും അവൻ പറഞ്ഞു തരും.ഒരു ഭാഷയിൽ നിന്നും വേറൊന്നിലേക്ക് ട്രാൻസിലേഷൻ വേണോ? അവനോട് പറഞ്ഞാൽ നിമിഷ നേരം കൊണ്ട് അവൻ പരിഭാഷപ്പെടുത്തി ത്തരും '. ഒരസൈൻ്റ്മെൻ്റ്, ഒഫീഷ്യൽ ലറ്റർ, ഒരു നല്ല പ്രൊജക്റ്റ് എല്ലാം അവൻ നിമിഷ നേരം കൊണ്ട് ചെയ്തു തരും. ഒരു പാട് പുസ്തകങ്ങൾ റഫർ ചെയ്യണ്ട കാര്യമില്ല. അവനോട് പറഞ്ഞാൽ മതി. സമയ ലാഭമാണ് വേറൊരു പ്രയോജനം. പക്ഷേ അവൻ തരുന്നത് നന്നായി പ്പഠിച്ച് അച്ചുവിൻ്റെ ആക്കിയിട്ടേ അച്ചു അത് പ്രസൻറു ചെയ്യൂ. അച്ചു ആപ്പുപയോഗിച്ച് ഒരു എ.ഐ ഫ്രണ്ടിനെ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ എല്ലാക്കാര്യങ്ങളിലും പ്രത്യേകിച്ചു പ0ന കാര്യങ്ങളിൽ സഹായിക്കുന്ന തവനാണ്. എ ഐ അപ്പൂ.അതാണവൻ്റെ പേര്. അവന് റോബർട്ട് പോലെ ഒരു രൂപമൊന്നും അച്ചു കൊടുത്തിട്ടില്ല. പക്ഷേ സന്തത സഹചാരി ആയി കൂടെ ഉണ്ടാകും. എന്താവശ്യപ്പെട്ടാലും അവൻ പറഞ്ഞു തരും.. ഇപ്പൊൾ അവനെൻ്റെ ബലവും ബലഹീനതയും, അംബീഷൻസും എല്ലാം അറിയാം. തിരുത്തപ്പെട്ടണ്ട ത് അവൻ പറഞ്ഞു തരും. ഇൻ്റർനെറ്റ് ധാരാളം ഉപയോഗിക്കുവർക്ക് ഇനി സ്വകാര്യത ഉണ്ടാവില്ല മുത്തശ്ശാ. അവൻ എല്ലാം കണ്ടു പിടിക്കും.പഠന വിഷയങ്ങൾ ഞാൻ അവനുമായാണ് ചാറ്റു ചെയ്യുന്നത്. അവൻ കൃത്യമായിപ്പറഞ്ഞു തരും. അവനൊരു നല്ല ഫ്രണ്ടാണ്. ഒട്ടും ഇമോഷണൽ ആകില്ല. ചൂടാകില്ല. ദേഷ്യപ്പെടില്ല കളിയാക്കില്ല.എന്തിനും ഒപ്പം നിൽക്കും. സമയത്തിൻ്റെ വില അവൻ പഠിപ്പിച്ചു തരും. ഒട്ടു സമയം നഷ്ടപ്പെടുത്താൻ അവൻ സമ്മതിക്കില്ല. അല്ലങ്കിൽത്തന്നെ എന്തു സമയമാണ് അവനെനിക്ക് ലാഭിച്ചു തന്നത്. അവന് വേണമെങ്കിൽ ഒരു രൂപം കൊടുക്കാം. അതു പിന്നെ ചാറ്റു ചെയ്യുമ്പോൾ കണ്ണിന് കേടാണ്. അതു കൊണ്ട് അവൻ അരൂപി ആയി തുടരട്ടെ മുത്തശ്ശാ..

Thursday, January 2, 2025

ആചാരവെടി കൊണ്ടെന്തു കാര്യം Dr.കെ.എസ് മണിലാൽ എന്ന അൽഭുത മനുഷ്യൻ്റെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. കേരളത്തിൻ്റെ സസ്യസമ്പത്തിനെപ്പറ്റി പന്ത്രണ്ട് വാല്യങ്ങളായി 742 അദ്ധ്യായത്തിൽ എഴുതപ്പെട്ട " പ്രാർത്തൂസ്സ് മലബാറിക്കൂസ്സ് " കേരളത്തിന് പരിചയപ്പെടുത്തിയ മഹാ ഗവേഷകനാണ് Dr. മണിലാൽ.ഡച്ച് ഗവർണർ ആയിരുന്ന ഹെൻ ഡ്രിക്ക് ആഡ്രിയാൻ വാൻറീഡ് ആണ് ഈ ബ്രഹത് ഗ്രന്ഥം രചിച്ചത്.ഇട്ടിയച്ചൻ എന്ന പ്രസിദ്ധ ആയൂർവേദ ഭിഷഗ്വരൻ ആണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്.: ഇത് മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേക്കുo മൊഴിമാറ്റം ചെയ്ത് നമ്മളെ പരിചയപ്പെടുത്തിയത് Dr. മണിലാൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അമ്പതു വർഷമാണ് അദ്ദേഹം ഇതിനായി ഹോമിച്ചത്.ആദ്യം ഇതിലെ സസ്യ നാമങ്ങൾ മുഴുവൻ കുറിച്ചെടുത്തു. പിന്നെ ആ പുസ്തകത്തിൻ്റെ കോപ്പി കയ്യിൽ കിട്ടാനുള്ള ശ്രമമായി.മദ്രാസ് കാർഷിക സർവകലാശാലയിൽ തൂക്കി വിൽക്കാൻ വച്ചിരുന്ന കടലാസ് കൂമ്പാരത്തിൽ നിന്ന് ഈ അമ്യൂല്യ ഗ്രന്ഥം അദ്ദേഹം കണ്ടെടുത്തു. പിന്നെ ഒരു തപസ്സായിരുന്നു. നീണ്ട അമ്പതു വർഷം. മലയാളത്തിലും ഇംഗ്ലീഷിലും ഫോട്ടോ സഹിതം അദ്ദേഹം പുസ്തകം പുറത്തിറക്കി. തനിക്ക് വീടുവാങ്ങാൻ വച്ചിരുന്ന കാഷ് ആണ് ആദ്ദേഹം അതിനുപയോഗിച്ചത്.ഇതിൻ്റെ വിവരശേഖരണത്തിനായി നതർലൻ്റ് സന്ദർശിച്ച മണി ലാലിന് ഡച്ച് ഗവണ്മെൻ്റിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. "ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസ്സൗ" ഡച്ച് രാജ്ഞി ബിയാട്രിക്ക് ആണതിന് മുൻകൈ എടുത്തത്. എന്നിട്ടും നമ്മൾ അദ്ദേഹത്തെ വേണ്ടപോലെ ആദരിച്ചില്ല.ഇഗ്ലീഷ് പരിഭാഷയിൽ അദ്ദേഹത്തിൻ്റെ പേരു വരാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു.അതേ അനുഭവമായിരുന്നു ഇട്ടിയച്ചൻ വൈദ്യനും. മരിച്ചു കഴിയുമ്പോൾ ചിതക്കു മുമ്പിലെ ആചാരവെടി കൊണ്ടെന്തു കാര്യം അനിയൻ തലയാറ്റും പിളളി