Thursday, January 2, 2025
ആചാരവെടി കൊണ്ടെന്തു കാര്യം Dr.കെ.എസ് മണിലാൽ എന്ന അൽഭുത മനുഷ്യൻ്റെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. കേരളത്തിൻ്റെ സസ്യസമ്പത്തിനെപ്പറ്റി പന്ത്രണ്ട് വാല്യങ്ങളായി 742 അദ്ധ്യായത്തിൽ എഴുതപ്പെട്ട " പ്രാർത്തൂസ്സ് മലബാറിക്കൂസ്സ് " കേരളത്തിന് പരിചയപ്പെടുത്തിയ മഹാ ഗവേഷകനാണ് Dr. മണിലാൽ.ഡച്ച് ഗവർണർ ആയിരുന്ന ഹെൻ ഡ്രിക്ക് ആഡ്രിയാൻ വാൻറീഡ് ആണ് ഈ ബ്രഹത് ഗ്രന്ഥം രചിച്ചത്.ഇട്ടിയച്ചൻ എന്ന പ്രസിദ്ധ ആയൂർവേദ ഭിഷഗ്വരൻ ആണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്.: ഇത് മലയാളത്തിലേയ്ക്കും ഇംഗ്ലീഷിലേക്കുo മൊഴിമാറ്റം ചെയ്ത് നമ്മളെ പരിചയപ്പെടുത്തിയത് Dr. മണിലാൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ അമ്പതു വർഷമാണ് അദ്ദേഹം ഇതിനായി ഹോമിച്ചത്.ആദ്യം ഇതിലെ സസ്യ നാമങ്ങൾ മുഴുവൻ കുറിച്ചെടുത്തു. പിന്നെ ആ പുസ്തകത്തിൻ്റെ കോപ്പി കയ്യിൽ കിട്ടാനുള്ള ശ്രമമായി.മദ്രാസ് കാർഷിക സർവകലാശാലയിൽ തൂക്കി വിൽക്കാൻ വച്ചിരുന്ന കടലാസ് കൂമ്പാരത്തിൽ നിന്ന് ഈ അമ്യൂല്യ ഗ്രന്ഥം അദ്ദേഹം കണ്ടെടുത്തു. പിന്നെ ഒരു തപസ്സായിരുന്നു. നീണ്ട അമ്പതു വർഷം. മലയാളത്തിലും ഇംഗ്ലീഷിലും ഫോട്ടോ സഹിതം അദ്ദേഹം പുസ്തകം പുറത്തിറക്കി. തനിക്ക് വീടുവാങ്ങാൻ വച്ചിരുന്ന കാഷ് ആണ് ആദ്ദേഹം അതിനുപയോഗിച്ചത്.ഇതിൻ്റെ വിവരശേഖരണത്തിനായി നതർലൻ്റ് സന്ദർശിച്ച മണി ലാലിന് ഡച്ച് ഗവണ്മെൻ്റിൻ്റെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു. "ഓഫീസർ ഇൻ ദി ഓർഡർ ഓഫ് ഓറഞ്ച് നാസ്സൗ" ഡച്ച് രാജ്ഞി ബിയാട്രിക്ക് ആണതിന് മുൻകൈ എടുത്തത്. എന്നിട്ടും നമ്മൾ അദ്ദേഹത്തെ വേണ്ടപോലെ ആദരിച്ചില്ല.ഇഗ്ലീഷ് പരിഭാഷയിൽ അദ്ദേഹത്തിൻ്റെ പേരു വരാതിരിക്കാൻ ശ്രമിക്കുകയും ചെയ്തു.അതേ അനുഭവമായിരുന്നു ഇട്ടിയച്ചൻ വൈദ്യനും. മരിച്ചു കഴിയുമ്പോൾ ചിതക്കു മുമ്പിലെ ആചാരവെടി കൊണ്ടെന്തു കാര്യം അനിയൻ തലയാറ്റും പിളളി
Subscribe to:
Post Comments (Atom)
No comments:
Post a Comment