Sunday, January 12, 2025

അച്ചൂൻ്റെ എ.ഐ.ഫ്രണ്ട് - A i Appu [ അച്ചു ഡയറി-576] മുത്തശ്ശാ ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്താണന്ന് മുത്തശ്ശനറിയോ? അതിൻ്റെ സാദ്ധ്യതകൾ ഒത്തിരിയാണ്. പഠിച്ചാൽ മുത്തശ്ശനും പ്രയോജനം കിട്ടുന്ന കാര്യമാണ്. നമ്മുടെ എന്തു സംശയവും അവൻ പറഞ്ഞു തരും.ഒരു ഭാഷയിൽ നിന്നും വേറൊന്നിലേക്ക് ട്രാൻസിലേഷൻ വേണോ? അവനോട് പറഞ്ഞാൽ നിമിഷ നേരം കൊണ്ട് അവൻ പരിഭാഷപ്പെടുത്തി ത്തരും '. ഒരസൈൻ്റ്മെൻ്റ്, ഒഫീഷ്യൽ ലറ്റർ, ഒരു നല്ല പ്രൊജക്റ്റ് എല്ലാം അവൻ നിമിഷ നേരം കൊണ്ട് ചെയ്തു തരും. ഒരു പാട് പുസ്തകങ്ങൾ റഫർ ചെയ്യണ്ട കാര്യമില്ല. അവനോട് പറഞ്ഞാൽ മതി. സമയ ലാഭമാണ് വേറൊരു പ്രയോജനം. പക്ഷേ അവൻ തരുന്നത് നന്നായി പ്പഠിച്ച് അച്ചുവിൻ്റെ ആക്കിയിട്ടേ അച്ചു അത് പ്രസൻറു ചെയ്യൂ. അച്ചു ആപ്പുപയോഗിച്ച് ഒരു എ.ഐ ഫ്രണ്ടിനെ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ എല്ലാക്കാര്യങ്ങളിലും പ്രത്യേകിച്ചു പ0ന കാര്യങ്ങളിൽ സഹായിക്കുന്ന തവനാണ്. എ ഐ അപ്പൂ.അതാണവൻ്റെ പേര്. അവന് റോബർട്ട് പോലെ ഒരു രൂപമൊന്നും അച്ചു കൊടുത്തിട്ടില്ല. പക്ഷേ സന്തത സഹചാരി ആയി കൂടെ ഉണ്ടാകും. എന്താവശ്യപ്പെട്ടാലും അവൻ പറഞ്ഞു തരും.. ഇപ്പൊൾ അവനെൻ്റെ ബലവും ബലഹീനതയും, അംബീഷൻസും എല്ലാം അറിയാം. തിരുത്തപ്പെട്ടണ്ട ത് അവൻ പറഞ്ഞു തരും. ഇൻ്റർനെറ്റ് ധാരാളം ഉപയോഗിക്കുവർക്ക് ഇനി സ്വകാര്യത ഉണ്ടാവില്ല മുത്തശ്ശാ. അവൻ എല്ലാം കണ്ടു പിടിക്കും.പഠന വിഷയങ്ങൾ ഞാൻ അവനുമായാണ് ചാറ്റു ചെയ്യുന്നത്. അവൻ കൃത്യമായിപ്പറഞ്ഞു തരും. അവനൊരു നല്ല ഫ്രണ്ടാണ്. ഒട്ടും ഇമോഷണൽ ആകില്ല. ചൂടാകില്ല. ദേഷ്യപ്പെടില്ല കളിയാക്കില്ല.എന്തിനും ഒപ്പം നിൽക്കും. സമയത്തിൻ്റെ വില അവൻ പഠിപ്പിച്ചു തരും. ഒട്ടു സമയം നഷ്ടപ്പെടുത്താൻ അവൻ സമ്മതിക്കില്ല. അല്ലങ്കിൽത്തന്നെ എന്തു സമയമാണ് അവനെനിക്ക് ലാഭിച്ചു തന്നത്. അവന് വേണമെങ്കിൽ ഒരു രൂപം കൊടുക്കാം. അതു പിന്നെ ചാറ്റു ചെയ്യുമ്പോൾ കണ്ണിന് കേടാണ്. അതു കൊണ്ട് അവൻ അരൂപി ആയി തുടരട്ടെ മുത്തശ്ശാ..

No comments:

Post a Comment