Wednesday, January 15, 2025
കാനനക്ഷേത്രത്തിൽ പനിക്കൂർക്ക തോട്ടം [ കാനനക്ഷേത്രം - 50] ഇന്ന് ഏതാണ്ട് അന്യം നിന്നുപോകുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക .നല്ല കട്ടിയുള്ള ഇലയും അതിൻ്റെ ഹൃദ്യമായ ഗന്ധവും വരെ ഔഷധ പ്രാധാന്യമുള്ളവയാണ്. നവജാത ശിശുക്കൾക്ക് പനിക്കൂർക്ക വാട്ടിപ്പിഴിഞ്ഞ് കൽക്കണ്ടവും ചേർത്ത് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പനിക്കും കഫക്കെട്ടിനും അത്യുത്തമമാണത്. പനിക്കൂർക്ക ഇല വാട്ടി ആ വണക്കണ്ണയിൽ മുക്കി നെറുകയിൽ വച്ചാലും കഫം മാറിക്കിട്ടും. ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും ഇതൊരു പ്രധാന ചേരുവയാണ്. ഗോപിചന്ദനാദി ഗുളിക, എണ്ണ ഇവയ്ക്കും ഇത് പ്രയോജനപ്പെടുന്നു." കോളിയോസ് അരോമാറ്റിക്സ് " എന്നാണിതിൻ്റെ ശാസ്ത്ര നാമം. പണ്ട് പറമ്പിൽ ധാരാളം കാണാറുള്ള ഈ അപൂർവ്വ ഔഷധസസ്യം ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു: അതിനെ പരിരക്ഷിക്കാനായി കാനന ക്ഷേത്രത്തിൽ ഒരു പ്രത്യേക ഇടം കണ്ടെത്തി ഒരു തോട്ടം പോലെ വച്ച് സംരക്ഷിക്കുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment