Saturday, December 28, 2024

മുത്തശ്ശാ അച്ചുന് ഡ്രൈവ് ചെയ്യാൻ കൊതിയാകുന്നു.. [അച്ചു ഡയറി-575] മുത്തശ്ശാ അച്ചു ടൂറിലായിരുന്നു. ഫ്ലൊറിഡായിലെ ഡിസ്നി ലാൻ്റിൽ ' അമ്മാവനും ഉണ്ടായിരുന്നു' അടിച്ചു പൊളിച്ചു. എല്ലാറൈഡിലും പാച്ചുവും കയറി. പേടിയുണ്ടങ്കിലും അവൻ സമ്മതിച്ചു തരില്ല. പക്ഷേ ഏററവും വലിയ റൈഡിൽ അവനില്ല എന്ന വൻ തന്നെ പറഞ്ഞു. താഴേക്കവരുമ്പോൾ ചില പ്പം ഛർദിക്കു മത്രെ. ഞങ്ങൾ നിർബന്ധിച്ചില്ല. ഛർദ്ദിച്ചാൽ താഴെ ഇരിക്കുന്നവരുടെ തലയിൽ വീണാലോ? പേടി കൊണ്ടുള്ള ന്യായീകരണമാണ ന്നച്ചൂന് മനസിലായി ഡിസ് നിലാൻ്റിലെ ആനിമൽ കിഗ്ഡം ആണ് ഞട്ടിച്ചത്.മഴക്കാടുകളിലെ ആ ഇരുണ്ട ബോട്ടുയാത്ര നന്നായി. എക്സോമൂൺ പണ്ടോ റ, ഫ്ലൈറ്റ് ഓഫ് അവതാർ ഇതൊക്കെ വല്ലാത്ത ഒരനുഭവമായിരുന്നു. 580 ഏക്കറിൽ ലോകത്തിലെ ഏറ്റവും വലിയ പാർക്കാണത്. തിരിച്ച് വീട്ടിലേയ്ക്ക് 2400 കിലോമീറ്റർ.ഒററ അടിക്ക് ഡ്രൈവ് ചെയ്യാൻ അഛനും അമ്മാവനും തീരുമാനിച്ചപ്പോൾ ത്രില്ലടിച്ചു പോയി. പതിനഞ്ച് മണിക്കൂർജർണി. അച്ഛനും അമ്മയും അമ്മാവനും ഓടിയ്ക്കും. അച്ചുവിന് കൊതി ആയി . ഡ്രൈവിഗ് പഠിച്ചിരുന്നെങ്കിൽ ഓടിക്കാമായിരുന്നു. ലൈസൻസ് കിട്ടാൻ പ്രായമായില്ലത്രേ. അതെന്തിരു നിയമമാണ്. നന്നായി ഡ്രൈവ് ചെയ്യാനറിയാമോ എന്നു ചെക്ക് ചെയ്യട്ടെ. ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ. പാസായാൽ പ്രായം നോക്കാതെ ലൈസൻസ് കൊടുക്കണം. അതാണച്ചു വിൻ്റെ അഭിപ്രായം.

No comments:

Post a Comment