Monday, December 2, 2024
ഉത്സവം ഐ കെ കെ ഫ്- ദൂബായിൽ വേറിട്ടൊരനുഭവം. [ ദൂബായി - 120 ]കലാകേരളത്തിൻ്റെ ഒരു നേർക്കാഴ്ച്ച.ഇവിടെ ദൂബായിയിൽ. മൂന്നു ദിവസമായി അരങ്ങേറുന്ന "ഉത്സവംikkF ". കഥകളിയും, കൂടി ആട്ടവും ,തായമ്പകയും അരങ്ങു കൈയ്യടക്കിയ കലാമേള.2007-ൽ തുടങ്ങിയ ഈ കലാസപര്യ പതിനാറാം വർഷമായി ഇന്നും ആഘോഷിക്കുന്നു. ഇൻഡ്യൻ ക്ലാസിക്കൽ കലകളെപ്പരിചയപ്പെടുത്തുന്ന ഈ മാമാങ്കത്തിന് നമ്മുടെ കേരളത്തിന് അവർ നൽകുന്ന പ്രാധാന്യം അഭിനന്ദനം അർഹിക്കുന്നു. ഉഷാനങ്ങ്യാരുടെ നേതൃത്വത്തിൽ നടന്ന കൂടി ആട്ടം വല്ലാത്തൊരു ഗൃഹാതുരത്വമാണ് സമ്മാനിച്ചത്. ലവണാസുരവധവും, സന്താനഗോപാലവും, നളചരിതവും സമ്മാനിച്ച് കഥകളി ആചാര്യന്മാർ തായമ്പകയും മേളവും ചെറുതാഴത്തിൻ്റെയും കല്ലൂർ ഉണ്ണികൃഷ്ണൻ്റെയും കയ്യിൽ ഭദ്രമായപ്പൊൾ ഈ കലാ മാമാങ്കം വേറൊരു തലത്തിലെത്തി.ഇവിടത്തെ പ്രവാസി മലയാളികളോട് കടപ്പാടും സ്നേഹവും തോന്നിയ ദിവസങ്ങൾ.അവർ അത് നെഞ്ചിലേററ രീതി അനുകരണീയമാണ്. ശ്രീ.ചെറുതാഴം ചന്ദ്രൻ്റെയും ശ്രീ കല്ലൂർ ഉണ്ണികൃഷ്ണൻ്റെ യുoഡബിൾ തായമ്പക അവിസ്മരണീയമായി. വാദ്യകലയിൽ നാദ ഗോപുരങ്ങൾ തീർത്ത് ഡബിൾ തായമ്പകയിൽ ഈ അനുഗ്രഹീത കലാകാരന്മാർ നിറഞ്ഞാടിയപ്പോൾ പ്രവാസിലോകം അക്ഷരാർത്ഥത്തിൽ കോരിത്തരിച്ചു പോയി. ഗൾഫ് നാടുകളിൽ ഇതിനു കിട്ടിയ സ്വീകാര്യതയിൽ അൽഭുതപ്പെടാനില്ല. കാരണം ഇവിടെ അത്ര അധികം ആൾക്കാർ ചെണ്ട അഭ്യസിക്കുന്നുണ്ട്. ഇവിടുന്നുള്ള മേള കലാകാരന്മാരും തായമ്പക ക്ക് കൂടെ കൂടിയപ്പോൾ അതൊരു നാദവിസ്മയമായി മാറി .രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. ഈ ദൂബായിയിൽ ഇങ്ങിനെ ഒരു ഭാഗ്യം പ്രതീക്ഷിച്ചില്ല. ദൂബയിലെ പ്രവാസി കൂട്ടായ്മ്മയും, ഇൻഡ്യൻ കോൺസിലെ ററും,മറ്റു കലാപ്രേമികളും ഒന്നിച്ചു നടത്തുന്ന ഈ ഉത്സവത്തിൻ്റെ ക്ഷണക്കത്തിൻ്റെ ഔന്നത്യം മുതൽ തുടങ്ങുന്നു ഇതിൻ്റെ ആധികാര്യത: ഒരു നല്ല ആമേടപ്പെട്ടിയിൽ അടക്കം ചെയ്ത ആ ക്ഷണക്കത്ത് വല്ലാതെ ആകർഷിച്ചു. എൻ്റെ ഷോ കെയിസിന് അലങ്കാരമാക്കാൻ അതും കയ്യിലെടുത്തു.ഇതിൻ്റെ സംഘാടകരോട് നന്ദി പറഞ്ഞ് തിരിച്ചു പോന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment