Monday, December 2, 2024
ഹജാർപർവ്വതനിരകൾക്കിടയിലൂടെ ഫൂ ജിയാറയിലേയ്ക്ക് [ദ്യൂ ബായ്- 119] ദൂബായിൽ നാലു പ്രാവശ്യം വന്നപ്പഴും നടക്കാത്ത ഒരു സ്വപ്നമുണ്ട്. ഫൂജിയാറ .ഇത്തവണ രണ്ടു ദിവസം അവിടെ പോയിക്കൂടാൻ തീരുമാനിച്ചു. ദൂബായിൽ നിന്ന് അങ്ങോട്ടുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ്. മൂന്നു മണിക്കൂർ താഴെ ഡ്രൈവുണ്ട്. വലിയ പർവ്വതനിരകൾക്കിടയിലൂടെയുള്ള യാത്ര. ഹജാർപർവതനിരകൾ ! രാജപാതക്കിരുവശവും പലമടക്കുകളായി ഉയർന്നു നിൽക്കുന്ന കാഴ്ച്ച തന്നെ ഗംഭീരം. സ്റ്റോൺ പർവ്വതo എന്നാണിതിനെപ്പറയുക. അറേബ്യൻ പെനിസുലയ്ക്കും വടക്കൻ ഒമാനും ഇടയിലുള്ള പർവ്വതനിരകൾ.കല്ലും പ്രത്യേകതരം മണലും പാറകളും കൊണ്ടുള്ള പർവ്വതങ്ങൾ ആണ്. എഴുനൂറു കിലോമീറ്റർ നീളവും നൂറു കിലോമീറ്റർ വീതിയുമുള്ള ഈ ഭീകരൻ അങ്ങിനെ പലമടക്കുകളായി അങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു. ജബൽ ഷംസ് ആണിതിൽ ഏറ്റവും ഉയരം കൂടിയ പർവ്വതം.മൊട്ടക്കുന്ന കൾക്കിടയിൽ ഇടക്കിടെ ഒലീവ് മരങ്ങളും, മാതള നാരകവും, അത്തിമരവും, ചുരച്ചെടികളും കാണാം. നല്ല ഈയം കലർന്ന കല്ലു കളാണന്നു തോന്നു 0ചിലിടത്ത് വെട്ടിത്തളങ്ങുന്നത് കണ്ടാൽ. ഏതാണ്ട് അഞ്ചോളം തുരങ്കങ്ങൾ ഈ പർവതങ്ങളെ കീറി മുറിച്ചുണ്ടാക്കിയത് .മഴക്കാലത്ത് വെളളം ഒലിച്ചിറങ്ങിയതിൻ്റെ ചാലുകൾ കാണാം. പല മലമടക്കുകളായി കിടക്കുന്നിടത്തു നിന്ന് ട്രക്കിഗിന് സൗകര്യമുണ്ട്. വഴി വശത്ത് ട്രക്കി ഗിന് തയ്യാറെടുക്കുന്ന കുട്ടികളെ കാണാം. അങ്ങിനെ ഫ്യൂജിയാനയിലെത്തി. ദൂബായിൽ നിന്ന് തികച്ചും വ്യത്യസ്ഥം. അതുപോലെ അംബരചുംബികളായ ആഡംബരകെട്ടിടങ്ങളില്ല. ചെറിയ ചെറിയ സിറ്റികൾ. കടൽത്തീരത്തോടടുത്തപ്പോൾ സിറ്റിയുടെ ഭാവം മാറി. ബീച്ചു റിസോർട്ടുകൾ ഇടക്കിടെ കാണാം. നക്ഷത്ര സ്റ്റാറ്റസ് ഉള്ളതും അല്ലാത്തതും. ഞങ്ങൾ ബുക്ക് ചെയ്തത് പഞ്ചനക്ഷത്രം തന്നെ. അതിൻ്റെ സൗകര്യവും അസൗകര്യവും അനുഭവിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment