Friday, November 29, 2024
ആമിയുടെ മുറി - [ ദൂബായ് - 117] ഒരു കുട്ടിയുടെ മുറി കണ്ടാൽ ആ കുട്ടിയെ നമുക്കു് മനസിലാക്കാം. അവൾ പഠിക്കുന്ന സ്ക്കൂളിനെ നമുക്ക് വിലയിരുത്താം. അവൾ പഠിക്കുന്ന ദുബായ് എന്ന പ്രബുദ്ധ നാടിൻ്റെ വിദ്യാഭ്യാസ രീതി നമുക്ക് തൊട്ടറിയാം.എൻ്റെ കൊച്ചുമകൾ ആമിയുടെ മുറി ശ്രദ്ധിച്ചാൽ നമ്മൾ അൽഭുതപ്പെട്ടു പോകും.അവളുടെ പഠ നമേശയിൽ ഒരു ലാപ്പ്ടോപ്പ്, ടാബ്, ഫോൺ അതിനു മുമ്പിൽ ഒരു വലിയ സ്ക്രീൻ .വശത്തായി ഒരു പ്രിൻ്റർ'. പഠിക്കാനുള്ള പുസ്തകങ്ങൾ അതിനു വശങ്ങളിലും മുകളിലുമുള്ള ഷൽഫിൽ അടുക്കി വച്ചരിക്കുന്നു. വശത്തായി അവളുടെ ഡയറികൾ .സ്ഥിരം ഡയറി എഴുതുന്ന ശീലമുണ്ടവൾക്ക്. അടുത്ത മേശയിൽ പെയിൻ്റിഗ് സമഗ്രികൾ, കളർ പെൻസിൽ ക്യാൻവാസ്.പഠിച്ചു ബോറടിക്കുമ്പോൾ വരക്കാൻ. ഒരു വശത്ത് ഗിത്താർ, ഉക് ലേലെ അവൾ അവ പഠിക്കുന്നുണ്ട്. ഓൺലൈനിൽ: ഒരു വശത്ത് ഭിത്തിയിൽ മെഡലുകൾ തൂക്കിയിട്ടിട്ടുണ്ട്. ഒരു വശത്ത് ഭിത്തിയോട് ചേർന്നു് ഒരു ത്രഡ് ബിൽ.അതിൽ എക്സർസൈസ് ചെയ്യുന്നത് അവൾക്കിഷ്ടമുള്ള പാട്ടു കേട്ടുകൊണ്ടാണ്.പിന്നെ അലമാരിയിലുള്ള ഷൽഫുകൾ നിറയെ പുസ്തകങ്ങളാണ്. നല്ല വായനയുണ്ടവൾക്ക്.ഒരു ഏഴാം ക്ലാസുകാരി ക്കുഗ്രഹിക്കാവുന്നതിനപ്പുറമുള്ള ക്ലാസിക് സ്.അവളുടെ കട്ടിലും കിടക്കയും ഡ്രസിഗ്ടേബിളും അവൾ ഭംഗി ആയി ഒരുക്കിയിരിക്കുന്നു. ബോക്സി ഗും, ടെന്നീസും അവൾ പഠിക്കുന്നുണ്ട്. ഭിത്തിയിൽ ടെന്നീസ് റാക്കറ്റ് കാണാം. ബോക്സി ഗ് പരിശീലത്തിനുള്ള ബോക്സി ഗ് ബാഗ് ഒരു വശത്ത് ഉയർന്നു നിൽക്കുന്നുണ്ട്. കിക് ബോക്സി ഗിനും പറ്റുന്നത്.ഇതിനിടെ ഓൺലൈനിൽ ഭഗവത് ഗീത ക്ലാസിനും, യോഗാ ക്ലാസിനും അവൾ സമയം കണ്ടെത്തും. ഒരു മിനിട്ട് വെറുതേ ഇരിക്കില്ല. അതിനിടെ ടി.വിയിൽ കാർട്ടൂൺ കാണും. വളരെ ഇൻഫർ മെറ്റീവ് ആയതു മാത്രം.ഇതിനിടെ ഈവനിംഗ് വാക്കിനും കൂടെ കൂടും- അവൾക്കുളള ഇഷ്ടഭക്ഷണം പാകം ചെയ്യുന്നതും ആമി തന്നെ. ഇന്നലെ അവളുടെ സ്ക്കൂളിൽ ആനിവേഴ്സറി ആയിരുന്നു.. അവളുടെ നാടകം ഉണ്ടായിരുന്നു.പ്രസിദ്ധമായ ഡൽഹി പ്രൈവറ്റ് സ്ക്കൂളിലാണവൾ പഠിക്കുന്നത്.നല്ല ഇൻഡ്യൻ ടച്ചുള്ള ഒരു വിദ്യാലയം.ദുബായി യിൽ അവരുടെ വിദ്യാഭ്യാസ രീതിയും മററു സാംസ്ക്കാരിക പരിപാടികളും കുട്ടികൾക്ക് എന്തുമാത്രം സ്വാധീനം നൽകുന്നുണ്ടന്നുള്ളതിൻ്റെ ഒരുദാഹരണം മാത്രമാണ് ആമി
Subscribe to:
Post Comments (Atom)
No comments:
Post a Comment