Monday, November 25, 2024
ദൂബായ് റൺ - ദ്വുബായ് ഫിറ്റ്നസ് ചലഞ്ച് [ ദൂബായി 116 ] ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ഭരണാധികാരികളുടെ ഭാവനാപൂർണ്ണമായ ഒരു ബോധവൽക്കണപരിപാടി.ദൂബായ് ഫിറ്റ്നസ്സ് ചലഞ്ചിൻ്റെ ഭാഗമായ ദൂബായ് റൺ.നഗരഹൃദയത്തിലൂടെ പോകുന്ന മനോഹരമായ പതിനാലുവരിപ്പാത , ശൈഖ് ശായ്ദ് റോഡ്: അത് നിറഞ്ഞു കവിഞ്ഞ് രണ്ടു ലക്ഷത്തി എഴുപത്തി എണ്ണായിരത്തോളം പേർ!. അലോചിച്ചു നോക്കൂ. എങ്ങിനെ ജനങ്ങൾ അതേറെറടുക്കുന്നു എന്നത് കണ്ടു പഠിക്കണ്ടതാണ്. രാവിലെ അഞ്ചു മണി മുതൽ പത്തര വരെയാണ് ഈ കൂട്ട ഓട്ടം.രണ്ടു ഭാഗമായാണിത് വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നു പത്തു കിലോമീറ്റർ.മററത് അഞ്ചു കിലോമീറ്റർ.പച്ച ജഴ്സി അണിഞ്ഞ് ഒരേ മനസോടെ ജനങ്ങൾ ഒഴുകി എത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമാണിത്. ഇത്ര അധികം ട്രാഫിക്കുള്ള ഈഹെവേയിലെ ഗതാഗതം മുഴുവൻ ഈ സമയം നിർത്തിവയ്ച്ചാണ് അവർ ഭൂബായി റണ്ണിന് അരങ്ങൊരുക്കിയത്. ആരോഗ്യകരമായ ജീവിതത്തിൻ്റെ പ്രാധാന്യം പഠിപ്പിക്കാനാണ് ഈ ബോധവൽക്കരണ പരിപാടി.മുപ്പത് ദിവസം മുപ്പത് മിനുട്ട് വ്യായാമം.ആ സന്ദേശം നടപ്പിൽ വരുത്തി അതിൻ്റെ സമാപനത്തിനാണ് ഈ മെഗാഈവൻ്റ്. ഈ ആറാമത് ദൂബായ് റൺ അവരുടെ പ്രിയപ്പെട്ട ഉപ പ്രധാനമന്ത്രിയാണ് സമാരംഭം കുറിച്ചത്.ആ സമയം പാരാഗ്ലൈഡേഴ്സ് ഈ മാമാങ്കത്തിന് മാറ്റുകൂട്ടി. ജനങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി യു.എ.ഇ സർക്കാരിൻ്റെ പരിപാടികൾ എല്ലാം മാതൃകാപരമായിത്തോന്നിയിട്ടുണ്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment