Saturday, November 16, 2024

ദൂബായിലെ ഗ്ലോബൽ വില്ലേജ് [ദൂബായി- 112 ] 'നിങ്ങൾക്ക് ഒരു ആഗോള യാത്ര പ്ലാനുണ്ടോ ? നിങ്ങൾ ദൂബായിൽ വരുക. ഗ്ലോബൽ വില്ലേജിൽ പോവുക. ഒരു ആഗോള ഗ്രാമം അവിടെക്കാണാം. ഒക്ടോബർ 29 മുതൽ മെയ് 11 വരെ നീണ്ടു നിൽക്കുന്ന ഒരുത്സവം: ലോകരാജ്യങ്ങളിലെ സംസ്ക്കാരം, കല, സാഹിത്യം എല്ലാം അവിടെ ആസ്വദിയ്ക്കാം. വിശാലമായ കാർ പാർക്കിഗിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങുമ്പഴേ കാണാം അതി മനോഹരമായ രാജഗോപുരം .വർണ്ണങ്ങൾ മാറി മാറി വരുന്ന ആ കവാടം എത്ര നോക്കി നിന്നാലും മതിയാകില്ല. ടിക്കറ്റെടുത്ത് അകത്തു കയറാം. മുതിർന്ന പൗരന്മാർക്ക് സൗജന്യമാണ്. അകത്ത് അൽഭുതങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. ഇൻഡ്യയുൾപ്പടെ ലോകത്തുള്ള മുപ്പതോളം രാജ്യങ്ങളുടെ പവലിയൻ അവിടുണ്ട്.. പലതും അവരുടെ സംസ്കാരം വിളിച്ചോതുന്ന വിപണനകേന്ദ്രം തന്നെ.ഇൻഡ്യൻ പവലിയൻ്റെ മുമ്പിൽ എത്തിയപ്പോൾ ഒരു വല്ലാത്ത ഗൃഹാതുരത്വം. ഏററവും വലിയ പവലിയനും ഇന്ത്യയുടെ ആണ്. ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രാധാന്യമുള്ള തൊക്കെ അവിടെക്കാണാം. വാങ്ങാം. ഏറ്റവും കൂടുതൽ തിരക്കും അവിടെ ആണ്.പിന്നെ ചൈന. ഏററവും എന്നെ ആകർഷിച്ചത് ആഫ്രിക്കൻ പവലിയൻ ആണ്. പ്രത്യേകിച്ചും കൊമ്പു കൊണ്ടും അപൂർവ്വ തടികൾ കൊണ്ടു മുള്ള കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, സംഗീതോപകരണങ്ങൾ: എല്ലാത്തിലും അവരുടെ ഒരു പൈതൃകം ഒളിഞ്ഞു കിടപ്പുണ്ട്. ഫുഡ് കോർട്ട് ദൂബായിയുടെ ഒരു ബലഹീനതയാണ്. ബലവുമാണ്. ഫുഡ് ടൂറിസം ഇത്ര വിപുലമായി പ്രോത്സാഹിപ്പിക്കുന്നതാവിടെയാണ്. തൊണ്ണൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ കലാപരിപാടികൾ, കരിമരുന്നു പ്രയോഗം: അഡ്വഞ്ചർ പാർക്കുക ൾ,റി പ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയം എന്നു വേണ്ട ലൊക സംസ്കാരത്തിൻ്റെ വിപുലമായ പരിശ്ചേതം ഇവിടെ കാണാം.അതു പോലെ പല സ്ഥലത്തും ഉള്ള വാട്ടർ ഫ്റണ്ട് .അവിടുത്തെ ലെയ്സർ ഷൊ എല്ലാം ഈ ഉന്മാദത്തിന് മാറ്റുകൂട്ടുന്നു. ചുരുക്കം മൂന്നു മണിക്കൂറുകൊണ്ട് ലോകം മുഴുവൻ ചുറ്റിയ ഒരു പ്രതീ'

No comments:

Post a Comment