Wednesday, November 13, 2024

ഖസർ അൽ വതൻ കൊട്ടാരം - അബൂദാബിയിലെ ഒരുഅൽഭുതം [ദുബായി.109] ആ പാലസിൽ പ്രവേശനത്തിന് ആദ്യം ടിക്കറ്റെടുക്കണം. അപ്പഴേ അവരുടെ ആഡംബര ബസ് തയാർ.ബസിൽ കയറിയിരുന്നാൽ മനോഹരമായ പൂന്തോട്ടങ്ങളുടെ നടുവിലൂടെ പത്തു മിനിട്ടു കൊണ്ട് കൊട്ടാരത്തിൽ എത്തിക്കും. വിശാലമായകൊട്ടാര മുററത്ത് കാലു കുത്തുംമ്പഴേ അതിൻ്റെ മദ്ധ്യത്തിൽ ഉയർന്നു നിൽക്കുന്ന കൊട്ടാരം കാണാം. വെള്ളമാർബിളിൽ കൊത്തിവച്ച ഒരു മനോഹര ശിൽപ്പം പോലെ ആകൊട്ടാരം യുഎഇ യുടെ സകല പ്രൗഡിയും പൈതൃകവും ഉറങ്ങുന്ന സൗധത്തിലേക്ക് പ്രവേശിക്കാം അതി മനോഹരമായ ഈ കൊട്ടാരം യുഎഇയുടെ ആത്മാവ് എന്നാണ് പറയുക.ഭരണത്തോടൊപ്പം അറിവ് പകരുന്ന ഒരു സാംസ്ക്കാരിക ടൂറിസ്റ്റ് ആകർഷണമാണിത്.അറുപത് മീററർ ഉയരമുണ്ടിതിന്. ആദ്യം ആ കൊട്ടാരത്തിൻ്റെ .ഗ്രറ്റ് ഹാളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. അതിൻ്റെ ഒത്ത നടുക്ക് അങ്ങു യരത്തിൽ മനോഹരമായ ഒരു താഴികക്കുടം: മുപ്പത്തി ഏഴ് മീററർ വ്യാസം ഉണ്ടിതിന്. അതിൻ്റെ ഒത്ത നടുക്ക് മൂന്നു ലക്ഷത്തി അമ്പതിനായിരത്തോളം സ്പടികക്കഷ്ണങ്ങൾ ചേർത്ത മനോഹര ചാൻഡലിയർ തൂക്കിയിട്ടിട്ടുണ്ട്. ചുറ്റും നാനാ വർണ്ണങ്ങളിലുള്ള ചില്ലുജാലകങ്ങൾ.ആ ഹോളിൻ്റെ ഒരോ വശവും അറബ് ചരിത്രം ഉറങ്ങുന്നു എന്നു പറയാം. കിഴക്കുവശത്താണ് അറിവിൻ്റെ ഭവനം. പുരാവസ്തുക്കളും ആയുധങ്ങളും മറ്റു സമ്മാനങ്ങളും കമനീയമായി അലങ്കരിച്ചു വച്ചിട്ടുണ്ട്. പിന്നെ ഒരു ബ്രഹ്മാണ്ഡൻ ഗ്രന്ഥശാല: ഒരു വശത്ത് "സ്പിരിറ്റ് ഓഫ്കൊളാബറേഷൻ ഹാൾ " അന്താരാഷ്ട്ര സംഘടനകളുടെ ഉച്ചകോടി ഇവിടെ ആണ്.പിന്നെ ഇവരുടെ പാരമ്പര്യ ചികിത്സാവിവരങ്ങളുടെ ഒരു മ്യൂസിയം: വളരെപണ്ട് തന്നെ അവർ ഓപ്പറേഷൻ വരെ നടത്തിയിരുന്നതിൻ്റെ രേഖകൾ. രാത്രി ആയാൽ പതിനഞ്ച് മിനിട്ട് ദൈർഘ്യമുള്ള ഒരു ലൈറ്റ് ആൻ്റ് സൗണ്ട് ഷോ ഉണ്ടവിടെ. അപ്പോൾ അതുവരെക്കണ്ടെകൊട്ടാരമല്ല അവിടെ.ലയ്സർ ബീമുകളാൽ അവളെ കൂടുതൽ സുന്ദരി ആക്കിയിരിക്കുന്നു. ചരിത്രം വിളിച്ചോതുന്ന ശബ്ദവീചികൾ കൂടി ആയപ്പോൾ അവരുടെ സമ്പന്ന പൈതൃകത്തിലേക്ക് നമ്മേ അവർ ആവാഹിയ്ക്കുന്നു. കൊട്ടാര വിശേഷങ്ങൾ തുടരും

No comments:

Post a Comment