Wednesday, November 20, 2024

മേനാർ പാചകഗ്രാമത്തിലെ പൂനം ചന്ദ് മണിലാൽ [ ദൂബായി- 115] ദൂബായിൽ വെജിറ്റേറിയൻ ആഹാരം പാകം ചെയ്യാൻ വരുന്ന പൂനം ചന്ദ് മണിലാൽ. മണിക്കൂറിനാണ് ഇഷ്ട്ടന് കൂലി. കൃത്യം മൂന്നു മണിക്ക് വരും. അങ്ങേരുടെ പാചകം കണ്ടു നിൽക്കാൻ തന്നെ ഒരു രസമുണ്ട്. വെജിറ്റേറിയൻ മാത്രമേ ഉണ്ടാക്കൂ. അതു കൊണ്ട് ഇവിടെ ചാൻസ് കുറവാണത്രേ. എന്തുണ്ടാക്കണം എത്ര പേർക്ക് എന്നെഴുതിക്കൊടുത്താൽ മതി ഒരു മണിക്കൂർ കൊണ്ട് എല്ലാം പൂർത്തി ആക്കി അടച്ച് വച്ച് അങ്ങേര് പോകും. മണി ലാലിൻ്റെ പാചകം കണ്ടു നിൽക്കാൻ നല്ല രസമാണ്. അളവെല്ലാം സ്വന്തം കൈക്കാണ്. തുടങ്ങുമ്പഴെ മൊബെയിലിൽ രാജസ്ഥാൻ സംഗീതം ഇടും. എന്നിട്ടാണ് പാചകം തുടങ്ങുക. പൊടികളും പരിപ്പും വെജിറ്റബിൾ സൂം ആണ് പ്രധാനം. നാളികേരം ഉപയോഗിക്കില്ല. അതിൻ്റെ ഹൃദ്യമായ ഗന്ധമടിക്കമ്പഴേ വിശപ്പ് ഇരട്ടി ആകും. രാജസ്ഥാനിൽ ഉദയപ്പൂരിന് മുപ്പത് കിലോമീറ്റർ മാറി ഒരു ഗ്രാമമുണ്ട്. മേനാർ. .അതൊരു പാചകഗ്രാമമാണ്.പശുവളർത്തലും പാചകവുമാണ് അവരുടെ കുലത്തൊഴിൽ.'മേനാർ ഗ്രാമം കാടും മേടും നിറഞ്ഞ പച്ച ആയ ഒരു നാടൻ ഗ്രാമം.പശുവും ചാണകവും.ചെളിയും നിറഞ്ഞ തെരുവുകൾ .പക്ഷേ ഇവരുടെ പാചകം ലോക പ്രസിദ്ധമാണ്. നമ്മൂടെ മണി ലാലും ആ ഗ്രാമത്തിൽ നിന്നാണ്. പൂനം ചന്ദ് ആ കല്ലിഗ് ദാസോട്ടിൻ്റെ പിൻമുറക്കാരാണിവർ: വലിയ വലിയ ശതകോടീശ്വരന്മാർക്കു വരെ പാചകം ചെയ്തു കൊടുക്കുന്നത് ഇവരാണ്. അംബാനി ,ഹിന്ദു ജ, ലതാ മങ്കേഷ്ക്കർ അങ്ങിനെ നീളുന്നു അവരുടെ രുചി അറിഞ്ഞവർ.വീറ്റ് റൊട്ടി, ഫ്റൈഡ് സമോ സാ ഹലുപൊറോട്ട, ചപ്പാത്തി, ഫ റൈയിഡ് റൈസ് എല്ലാം അവരുടെ മാസ്റ്റർ പീസുകൾ ആണ്. പനീർ മസാല അനുപമം.ഗുജറാത്തി പാചകരീതിയിലും ഇവർ അദ്വിതീയരാണ്. ഈ ഇടെ നമ്മുടെ പ്രധാനമന്ത്രി വരെ ഈ രുചിക്കൂട്ടിന് അവരേ അഭിനന്ദിച്ചതാണ്. ഇന്ന് ലോകം മുഴുവൻ ഇവർ ഇവരുടെ തനതായ പാചക കലയുമായി കുടിയേറിയിരിക്കുന്നു. നമ്മുടെ മണി ലാലും ആ കുടുംബത്തിൻ്റെ ഇന്നത്തെ തലമുറയിലെ ഒരു കണ്ണി ആണ്. അവരുടെ പാരമ്പര്യ പാചകത്തെപ്പറ്റിയും - ഗ്രാമത്തെപ്പറ്റിയും പറയുമ്പോൾ മണി ലാലിന് ആയിരം നാവാണ്.

No comments:

Post a Comment