Monday, November 18, 2024
അഗ്നേയം - 2024- വേറിട്ടൊരനുഭവം [ ദുബായി 113] -ദൂബായിലെ അഗ്നി ഗ്രൂപ്പ്.സമാനമനസ്ക്കരുടെ ഒരു പ്രവാസികൂട്ടായ്മ. അഗ്നേയം 2024 അഗ്നിയുടെ വാർഷികമാണ്. ഓണാഘോഷ സമാപനവും. ഇങ്ങിനെയുള്ള ആഘോഷങ്ങളിൽ അഗ്നിയുടെ പ്രവർത്തകരുടെ ഇൻവോൾവ് മെൻ്റ് അനുകരണീയമാണ്. ഓണം വിഷു എല്ലാം അവർ നാട്ടിലുള്ളതിനെക്കാൾ ഉൾക്കൊണ്ട് ആഘോഷിക്കുന്നു എന്നു തോന്നി. രാവിലെ 10 മണി മുതൽ രാത്രി ഏഴു മണി വരെ വിവിധ പരിപാടികൾ. നമ്മുടെ തനതു കലാരൂപങ്ങൾ അവർ മിഴിവോടെ അവതരിപ്പിച്ചു.തിരുവാതിരയും പഞ്ചാരിയും ഉൾപ്പടെ. ആ കുട്ടികളുടെ ടാലൻ്റിൽ അൽഭുതം തോന്നി. നാട്ടിലത്തേപ്പോലെ അവസരങ്ങൾ അവർക്കു കിട്ടുന്നില്ല. ഒത്തിരി ബന്ധങ്ങൾ പുതുക്കാനും പുതിയതു തുടങ്ങാനും ഇതൊരവസരമായി. സംഘാടക മികവാണ് വേറൊരൽഭുതം.വിഭവസമൃർദ്ധമായ നാടൻ സദ്യ ഗ്രഹാതുരത്വം ഉണർത്തി. താൽപ്പതു വർഷത്തോളമായി ഈ സംഘടന തുടങ്ങിയിട്ട്. എനിക്ക് അഗ്നിയോട് വല്ലാത്തൊരു കടപ്പാടുണ്ട്. പതിനൊന്നു വർഷം മുമ്പ് എൻ്റെ "അച്ചുവിൻ്റെ ഡയറി " അഗ്നിയാണ് പ്രകാശനം ചെയ്തത്: ഭ ഭ്രദീപം കൊളുത്തി, അഗ്നിസാക്ഷി ആയി :അഗ്നിശുദ്ധി വരുത്തി ആണ് അച്ചുവിൻ്റെ ഡയറി അന്ന് പ്രകാശിപ്പിച്ചത്.അത് പൊലിച്ചു.ഇന്നത് മൂന്നു ഭാഗമായി ശശി തരൂരിൻ്റെ അവതാരികയോടെ അത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തി.അതിൻ്റെE Book ആയി. ഓഡിയോബുക്കിൻ്റെ വർക്ക് നടക്കുന്നു കൂടാതെ അഞ്ച് ഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്താൻ ഒരു ഗ്രൂപ്പ് സമീപിച്ചിട്ടുമുണ്ട്. ഇത്തവണ വേദിയിൽ "കാനനക്ഷേത്രം " എന്ന ജൈവവൈവിദ്ധ്യ ഉദ്യാനവും പരാമർശിക്കപ്പെട്ടു. പ്രവാസികളുടെ ദുഃഖം അവരുടെ പ്രായമായ അച്ഛനമ്മമാരെക്കു റിച്ചാണ്. പരിഭവവും പരാതിയും ചില്ലറ അസുഖങ്ങളുമായി നാട്ടിൽ അവർ ഒറ്റപ്പെടുന്നു എന്ന തോന്നൽ. അതിന് അവരെ അവർക്കിഷ്ടമുള്ള വിഷയങ്ങളിൽ കർമ്മനിരതമാക്കുക എന്നത് മാത്രമേ പോംവഴിയുള്ളൂ. കുട്ടികൾ വിദേശത്തു പോയി ജോലി ചെയ്യുന്നതിൽ വ്യാകുലപ്പെടുന്നവരും ഉണ്ട്. പോസിറ്റീവ് ആയി ചിന്തിക്കൂ അവർ ഉയരങ്ങളിൽപ്പറക്കട്ടെ.ലറ്റ് ദം ഫ്ലൈ; അവസാനം ചേക്കേറാൻ അവർക്കൊരു സുരക്ഷിത താവളം ഒരക്കുക '. അതു മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. നല്ലൊരു ഗൃഹാതുരത്വം സമ്മാനിച്ച് ചടങ്ങുകൾ അവസാനിച്ചു :എൻ്റെ ദുബായി യാത്രയുടെ വേറൊരു സുന്ദര ദിനമായി ഇത് മാറി.
Subscribe to:
Post Comments (Atom)
No comments:
Post a Comment