Thursday, November 14, 2024

പവ്വർ ഓഫ് വേഡ്സ് - ഒരു സന്ദേശശിൽപ്പം.[ ദുബായി-110] സന്ദേശങ്ങൾ ശിൽപ്പവൽക്കരിക്കുക. അതൊരു കലയാണ്.ദൂബായിലും അബൂദാബിയിലും ഇത് കാണാം. ഇവ ഒരു പുസ്തകത്തിൽ നിന്ന് വായിക്കുന്നതിനെക്കാൾ പെട്ടന്ന് ഹൃദയത്തിൽ പതിയുന്നു. ദൂബായിലെ വിശ്വ പ്രസിദ്ധ ലൈബ്രറി മുറ്റത്ത് ഒരു കോഡ്സ് ഗാർഡൻ ഉണ്ട്. ഭരണാധികരിയുടേയും തത്വചിന്തകരുടേയും മറ്റും നിരവധി സൂക്തങ്ങൾ ഒരോ മനോഹരമായ പില്ലറുകളിൽ, ആ ലേപനം ചെയ്ത് ഒരു കോട്സ് ഗാർഡൻ. അതുപോലെ ഖസർ വാതൻ കൊട്ടാരത്തിലുമുണ്ട് മനോഹരമായ ഒരു ശിൽപ്പം. ഓവൽ ഷെയ്പ്പിൽ ഗോളാകൃതിയിൽ സൂക്തങ്ങൾ കൊണ്ടു മാത്രം ഒരു സുവർണ്ണ ശിൽപ്പം. അറബിയിലെഴുതിയകോട്സ്.ആറു ടൺ ഭാരമുണ്ടിതിന്. അതിനകത്തുനിന്ന് നമുക്ക് ഫോട്ടോ എടുക്കാം.യു.എ.ഇ യും സ്ഥാപക പിതാവ് ശൈഖ് സെയ്ദ് ബിൽ സുൽത്താൻ അൽഹു വിൻ്റെ സൂക്തങ്ങൾ കൊണ്ടാണ് ആ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത് ഈ മനോഹര ശിൽപ്പത്തിൻ്റെ ശിൽപ്പി ബിൽ ലാഹ ദ് എന്ന കലാകാരനാണ്. വാക്കുകളുടെ ശക്തി രാജ്യത്തിന് ദിശാബോധം നൽകുന്നു. അതാണ് അതിൻ്റെ തീം." പണം, എണ്ണ ഇതല്ല സമ്പത്ത്. മനുഷ്യരാണ് രാജ്യത്തിൻ്റെ സമ്പത്ത്. ഇത് മാനവസേവയ്ക്കാകണം" ഇങ്ങിനെ അനേകം സൂക്തങ്ങൾ കൊണ്ടുള്ള ഒരു മനോഹര അക്ഷര ശിൽപ്പം.കൊട്ടാരത്തിൻ്റെ തിലകക്കുറി ആയി അതവിടെ നമുക്ക് കാണാം .

No comments:

Post a Comment