Thursday, November 21, 2024

പാച്ചുവിൻ്റെ വായന [അച്ചുവിൻ്റെ ഡയറി-573]. മുത്തശ്ശാബുക്ക് റീഡിഗ് ഇവിടെ കരിക്കുലത്തിൻ്റെ ഒരു ഭാഗമാണ്. അത് പ്രോത്സാഹിപ്പിക്കാൻ ടീച്ചേഴ്സ് മെയിൽ അയക്കും. അങ്ങിനെ ഇന്നലെ പാച്ചൂന് വേണ്ടി ഒരു മെയിൽ ടീച്ചർ അയച്ചു തന്നു. വായന കൊണ്ടുള്ള പ്രയോജനം അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഒരു ദിവസം ഇരുപതു മിനിട്ട് വായിച്ചാൽ ഒരു വർഷം അവൻ 1.8 ലക്ഷം വാക്കുകളിലൂടെ കടന്നു പോകും. പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിക്കാം. വ്യത്യസ്ഥ ആശയങ്ങൾ, വിവിധ സംസ്കാരങ്ങൾ എല്ലാം നമുക്ക് മനസിലാക്കാം. എന്നും കിടക്കുന്നതിന് മുമ്പ് ഇരുപത് മിനിട്ട് .ഇതെല്ലാം പാച്ചുവിനെപ്പറഞ്ഞു മനസിലാക്കാൻ അച്ഛൻ എന്നെയാണ് ചുമതതലപ്പെടുത്തിയത്.ഞാൻ പാച്ചൂ നെ വിളിച്ചിരുത്തി ഇതെല്ലാം പ്രത്യേകം അക്കമിട്ട് പറഞ്ഞു മനസിലാക്കി.ഏട്ടനങ്ങിനെയാണ് വായിച്ചു തുടങ്ങിയത് .ഏട്ടന് അതുകൊണ്ട് പ്രയോജനവും ഉണ്ടായിട്ടുണ്ട്.പാച്ചു എന്തുപറയുന്നു. അവൻ എൻ്റെ മുഖത്തേക്ക് ഒന്നു നോക്കി ' എന്നിട്ട് ഒരു കള്ളച്ചിരി"ഞാനെനിക്കിഷ്ട്ടമുള്ള പുസ്തകം ആണങ്കിൽ വായിക്കു0. അതിൻ്റെ പ്രയോജനത്തെപ്പറ്റി ഏട്ടനും ടീച്ചറും കൂടി ഇങ്ങിനെ ക്ലാസെടുക്കണ്ട കാര്യമെന്നുമില്ല. നല്ല പുസ്തകമാണങ്കിൽ ഇരുപത് മിനിട്ടല്ല അതിൽ കൂടുതലും വായിക്കും.. ഇഷ്ട്ടപ്പെട്ടില്ലങ്കിൽ അതിനു മുമ്പ് നിർത്തും: ഇ തൊന്നും ആരും അരേയും പഠിപ്പിച്ചു കൊടുക്കണ്ടതല്ല "ദുഷ്ട്ടൻ. അവനെടുത്തടിച്ച പോലെ അത്രയും പറഞ്ഞ് ഓടിപ്പോയി. അച്ചു ഒന്നു ചമ്മിപ്പോയി മുത്തശ്ശാ. ഒരു കണക്കിൽ അവൻ പറയുന്നതാണ് ശരി എന്നു തോന്നി. അവനു താത്പര്യമുള്ളതാണങ്കിൽ അവൻ വായിക്കും.അല്ലങ്കിൽ നിർബ്ബന്ധിച്ചു വായിപ്പിക്കാൻ പറ്റില്ല.അതിനു സമയം വയ്ക്കുന്നതും ശരിയല്ല. പക്ഷേ അവനെ എനിക്കറിയാം നല്ല പുസ്തകം സിലക്റ്റ് ചെയ്തു തരാൻ പറഞ്ഞ് അവൻ ഇപ്പം അച്ചൂൻ്റെ അടുത്തു വരും. മുത്തശ്ശൻ നോക്കിക്കോ.

No comments:

Post a Comment