Tuesday, July 22, 2025
അക്ഷർധാമിലെ പടുകൂറ്റൻ ആദി നാരായണ വിഗ്രഹം [അമേരിക്ക-162] അക്ഷർധാമിൻ്റെ ദൂരെയുള്ള പാർക്കിഗിൻ്റെ അവിടുന്നു തന്നെ മന്ദിറിനു മുമ്പിലുള്ള വെട്ടിത്തിളങ്ങുന്ന ആ പടുകൂറ്റൻ പ്രതിമ കാണാം. ഭഗവാൻ സ്വാമി നാരായണൻ്റെ പ്രതിമയാണത്. പഞ്ചലോഹ നിർമ്മിതമാണ്. സ്വർണ്ണം, വെള്ളി, ചെമ്പ്, സിങ്ക്, ഇരുമ്പ് എന്നിവ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്താണ് പഞ്ചലോഹ വിഗ്രഹം നിർമ്മിക്കുന്നത്. നാൽപ്പൊത്തൊമ്പതടി ഉയരമുണ്ടതിന്.നാൽപ്പത്തി ഒമ്പതു വർഷത്തെ പ്രവർത്തനത്തിൻ്റെ പ്രതീകമായാണ് അതിൻ്റെ ഉയരം നാൽപ്പത്തി ഒമ്പതായി രൂപപ്പെടുത്തിയിരിക്കുന്നത്- വളരെ ചെറുപ്പത്തിൽ പതിനൊന്നാം വയസിലാണ് അദ്ദേഹത്തിൻ്റെ ആദ്ധ്യാത്മിക പ്രയാണം ആരംഭിച്ചത്. ഏഴു വർഷം കൊണ്ട് അദ്ദേഹം പന്തീരായിരം കിലോമീറ്ററോളം സഞ്ചരിച്ചു. അവസാനം ഹിമാലയത്തിൽ എത്തി. അവിടുന്ന് അദ്ദേഹം യോഗയിൽ പ്രാവിണ്യം നേടി. അക്ഷര പുരുഷോത്തം ഉപാസനയുമായി ഇന്ന് ലോകം മുഴുവൻ അയ്യായിരത്തി ഇരുപത്തി അഞ്ചോളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു." ബോചാസൻവാസി അക്ഷര പുരുഷോത്തം സ്വാമി നാരായണൻ സന്ന സ്ത": [BAP]: ഗുജറാത്തിലെ ബോച്ചസൻ ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ലോകമെമ്പാടും ഒത്തിരി സാമൂഹ്യ പ്രവർത്തനവുമായി പ്രകൃതിയൊടിണങ്ങി തങ്ങളുടെ ആദ്ധ്യാത്മിക കാഴ്ച്ചപ്പാട് ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരു കാൽനിലത്തൂന്നി മറ്റേ കാൽ മുട്ടിനു മുകളിൽ മടക്കി വച്ച് രണ്ടു കയ്യും ഉയർത്തിയുള്ള ഒരു ധ്യാന സങ്കൽപ്പത്തിൽ ആണ് ആദിവ്യ വിഗ്രഹം. വൈകിട്ട് എന്നും ആറു മണിക്ക് അവിടെ ആരതി ഉണ്ടാകും. രണ്ടു വശവും കൊത്തുപണികളാൽ അലംകൃതമായ അനേകം ഗർഭ ഗൃഹങ്ങൾ നിരനിരയായി കാണാം - അതിൻ്റെ മുമ്പിൽ സ്വാമിയുടെ സൂക്തങ്ങൾ ആലേപനം ചെയ്ത ഫലകങ്ങൾ കാണാം: അങ്ങു ദൂരെ കൊട്ടാര സദൃശമായ അക്ഷർധാം മന്ദിർ .വലിയ മലനിരകൾക്ക് നടുവിൽ ആ ക്ഷേത്രസമുച്ചയം ഒരു നല്ല കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. ഇനി പ്രധാന മന്ദിറിലേക്ക് .
Subscribe to:
Post Comments (Atom)
No comments:
Post a Comment