Saturday, July 12, 2025

പരമ്പരാഗത കലാകാരന്മാരെ ആദരിച്ച് സ്വസ്തി .US A {അമേരിക്ക- 159 ] അമേരിക്കൻ യാത്രക്കിടയിൽ ഒത്തിരി സാംസ്ക്കാരിക സംഘടനകളുടെ പ്രവർത്തനം അറിയാനും ഭാഗഭാക്കാകാനും സാധിച്ചു.അതിലൊന്നാണ് "സ്വസ്തി യു.എസ്.എ "അതിൻ്റെ പ്രവർത്തകരുടെ അർപ്പണബോധം എന്നെ അൽഭുതപ്പെടുത്തി. പരമ്പരാഗത കലകളേയും കലാകാരന്മാരെയും ആദരിക്കുന്ന രാഷ്ട്രീയേതര സാംസ്ക്കാരിക ചാരിറ്റബിൾ സൊസൈറ്റിയാണ് സ്വസ്തി. എല്ലാ വർഷവും അതിനായി അവർ സ്വസ്തി ഫസ്റ്റ് നടത്തുന്നു.2025-ലെ സ്വസ്തിഫ സ്റ്റീറെ പരിപാടിയിൽ പ്രധാന അതിഥി ആകാനുള്ള ഭാഗ്യം എനിക്കുണ്ടായി. അമ്പലപ്പുഴ വിജയകുമാറിൻ്റെ സോപാന സംഗീതവും, അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ഓട്ടൻതുള്ളലും ഒക്കെ കൂടി നാട്ടിലെ അമ്പലത്തിലെ ഒരു ഉത്സവത്തിൻ്റെ പ്രതീതി അവിടെ സൃഷ്ടിക്കപ്പെട്ടു. അതിന് ദീപം തെളിയിച്ച് സമാരംഭം കുറിക്കാനും അനുഗ്രഹ പ്രഭാഷണം നടത്താനും കിട്ടിയ അവസരം ഈ അമേരിക്കൻ യാത്രയിലെ മറക്കാനാകാത്ത ഒരേടായി മാറി

No comments:

Post a Comment