Monday, July 28, 2025
ഇൻ്റർനാഷണൽ സ്പൈ മ്യൂസിയം [അമേരിക്ക- 166] വാഷിംഗ്ടൻ ഡി.സിയിലെ സ്പൈ മ്യൂസിയം ഒരു മോഹമായിരുന്നു. ഇന്നലെ ഞാനും അച്ചുവും കൂടിപ്പോയി വിസ്തരിച്ചു കണ്ടു. അച്ചു എനിക്ക് മനസിലാകാത്തത് ഒക്കെ വിശദീകരിച്ചു തന്നു. ബുക്ക് ചെയ്തത് കൗണ്ടറിൽ കാണിച്ചപ്പോ ൾ അവർ ഒരു അൺണ്ടർക്കവർ ബാഡ്ജ് തന്നു. അതു കൊണ്ട് അകത്തു കയറി. അവിടെ നിര നിര ആയി ഇൻഫർമേഷൻ കപ്യൂട്ടർ ഉണ്ട്. അവിടെ ഈ കാർഡ്സ് സ്ക്കയ്പ്പ് ചെയ്താൽ കമ്പ്യൂട്ടറിൽ നമ്മൾ കാണണ്ടതെല്ലാം തെളിഞ്ഞു വരും. അത് അനുസരിച്ച് നമ്മൾ മൂവ് ചെയ്താൽ മതി. ആദ്യം നൂറ്റി നാൽപ്പത്തി അഞ്ച് സീനുള്ള ഒരു ചെറിയ തിയേറ്ററിലേക്കു നമ്മേ നയിക്കും. അവിടെ ഈ മ്യൂസിയത്തിൻ്റെ ഒരു സമഗ്ര വിവരം നമുക്ക് കിട്ടും. ഇതൊരു ചരിത്ര മ്യൂസിയമാണ് ഇൻ്റലിജൻസ് മേഘലയിലെ ചാരവൃത്തികളുടെ വ്യാപാരം, ചരിത്രം സമകാലീന പങ്ക്, വലിയയുദ്ധങ്ങളുടെ ഗതി തന്നെ മാറ്റിമറിച്ച സ്പൈ വർക്ക് എല്ലാം മനിലാക്കിത്തരുന്ന ഒരു സമഗ്ര മ്യൂസിയം. മുപ്പത്തി ഈ രായിരം സ്ക്വയർ ഫീറ്റിൽ നമുക്ക് എല്ലാം ദർശിക്കാം മനസിലാക്കാം. പല രാജ്യങ്ങളും പല സമയത്തു നടത്തിയ ചാരവൃത്തികളുടെ ഏഴായിരത്തോളം ഫോട്ടോ കൾ ഉപകരണങ്ങൾ എല്ലാം കാണാം. അത് മദ്ധ്യകാലഘട്ടം മുതൽ ഉക്രയിൻ യുദ്ധം വരെ നീളുന്ന ചാര ചരിത്രം ജർമ്മനി യുദ്ധകാലത്ത് ബ്രിട്ടീഷ് കറൻസിയുണ്ടാക്കാനുപയോഗിച്ച പ്രസ്.അന്ന് കെട്ടു കണക്കിന് നോട്ടുകളാണ് ഇഗ്ലണ്ടിൽ വിതറിയത്. അവരുടെ എക്കോണമി തകർക്കുകയായിരുന്നു ലക്ഷ്യം - പിന്നെ ബട്ടൻ ക്യാമറ ഘടിപ്പിച്ച കോട്ട്, ടൈ, പീജിയൻ, റാറ്റ് എന്നു വേണ്ട എല്ലാം അവിടെക്കാണാം. കൂടയുടെ അററം കൊണ്ട് വിഷപ്രയോഗം നടത്തി ശത്രുക്കളെ കൊല്ലുന്ന കടകൾ, വിവിധ തരം തോക്കുകൾ, കൊട്ടുകൾ, കാറുകൾ ടാങ്കുകൾ എല്ലാം അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ബോണ്ട് ഇൻ മോഷനിലെ പല ഉപകരണങ്ങളും നമുക്ക് പരിചിതമാണ് - O07 സിനിമകളിലെ കാറ്, ബൈക്ക്, ലൈറ്റർ, പി സ്റ്റൽ എല്ലാം അവിടെ കാണാം.ഗോൾഡ് ഫിംഗർ കണ്ടവർക്ക് അതിൽ പലതും പരിചയമാണ്. മൂന്നു മണിക്കൂർ നേരത്തെ പര്യവേഷണത്തിനൊടുവിൽ തിരിച്ചിറങ്ങി.ജയിംസ് ബോണ്ടിൻ്റെ കാറിനു മുമ്പിൽ നിന്ന് ഒരു ഫോട്ടോയൊടു കൂടി ആ കാഴ്ച്ചാനുഭവം അവസാനിപ്പിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment