Sunday, August 3, 2025
സ്വിസ്റ്റർലൻ്റ് ,ഇറ്റലി, വത്തിക്കാൻ - [ യൂറോപ്പ് - 101 ] ഡച്ച് എയർലൈൻസിൻ്റെ ആ പടുകൂറ്റൻ വിമാനത്തിൽനതർ ലൻ്റിൽ കാലുകുത്തിയപ്പഴേ ഒരാശ്വാസം. വരുൺ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനി രണ്ടു മാസം അവൻ്റെ കൂടെ. വീണ്ടും യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ യാത്ര തുടരണം. ഇത്തവണ സ്വിറ്റ്സർലൻ്റ്, ഇറ്റാലി, റോം- വത്തിക്കാനിൽ പ്രിയപ്പെട്ട പോപ്പിനെ ഒന്നു കാണുക എന്ന അതിമോഹവും മനസിലുണ്ട്. പൈലോ കൊയ്‌ലോ യുടെ പ്രസിദ്ധമായ ഒരു ഉദ്ധരണിമനസിലുണ്ട് കൂട്ടായിട്ട്. "നമ്മൾ ഒരു കാര്യം നടത്തണമെന്നുറപ്പിച്ച് മുമ്പൊട്ട് പോയാൽ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ ഒപ്പമുണ്ടാകും." അതു വിശ്വസിക്കുന്നതു കൊണ്ട് അസാദ്ധ്യമായതൊക്കെ സുസാദ്ധ്യമാക്കി എടുക്കും. അതിന് സുമനസുകൾ ഒപ്പമുണ്ടാകും. കഴിഞ്ഞ പ്രാവശ്യം -നതർലൻ്റും, ബൽജിയവും,റൊട്ടർഡാമും ഒക്കെയാണ് പോയത്. അത് യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ എന്ന് ഒരു പുസ്തകമാക്കുകയും ചെയ്തു. അതിന് സഹൃദയരിൽ നിന്നു കിട്ടിയ പ്രോത്സാഹനം അൽഭുതാവഹമായിരുന്നു.ഇതിൻ്റെ രണ്ടാം ഭാഗവും അവർ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്.
Subscribe to:
Post Comments (Atom)

No comments:
Post a Comment