Monday, August 18, 2025

ദി ഹേഗിലെ ഒരു സ്വാതന്ത്ര്യ സ്മാരകം. [ യൂറോപ്പ് - 107] ദി ഹേഗിൻ്റെ പ്രവേശന കവാടത്തിൽ ഒരു വലിയ സ്വാതന്ത്ര്യവിജയ സ്മാരകം കാണാം. നിയൊ ഗോതിക്ക് ശിൽപ്പ ചാതുരിയുടെ ഒരു നേർക്കാഴ്ച്ച. ഫ്റഞ്ച് ആധിപത്യത്തിൽ നിന്നും നതർലൻ്റിനെ മോചിപ്പിച്ചതിൻ്റെ ഒരു യുദ്ധസ്മാരകം. നെപ്പോളിയനെതിരായ വിജയത്തിൻ്റെ ഒരു സ്മാരകം കൂടിയാണിത്. ഫ്രഞ്ച് ഭരണത്തിൻ്റെ അവസാനത്തെ സൂചിപ്പിക്കുന്ന ഇരുപത്തിരണ്ട് മീറ്ററോളം ഉയരമുള്ള ഈ സ്മാരകത്തിൻ്റെ മുകളിൽ ഒരു വച്ച് കന്യക ഡച്ച് സിംഹത്തോടൊപ്പം.ഇരുവശത്തും മതത്തെയും ചരിത്രത്തെയും പ്രതിപാദിക്കുന്ന രണ്ടു സ്ത്രീ പ്രതിമകൾ. സത്യപ്രതിജ്ഞ ചെയ്യുന്ന രാജാവ് വില്യംസ് ഒന്നാമൻ്റെ പ്രതിമയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അതിൻ്റെ അടിത്തറയിൽ നാലു പ്രതിമകൾ വേറേയും കാണാം. അതിൽ വലിയ അക്ഷരത്തിൽ " എബെൻ ഹേഡർ " എന്ന ബൈബിൾ വാക്യം അലേപനം ചെയ്തിട്ടുണ്ട്. ദൈവാനുഗ്രഹത്തോടൊപ്പം എന്നർത്ഥം. ആ വലിയ സ്മാരകത്തിൻ്റെ ഗാംഭീര്യം ഒന്നു വേറെയാണ്.അതിനു ചുറ്റും റോഡും ട്രാമും .ചുറ്റുപാട് മുഴുവൻ പരമ്പരാഗതമായ ഡച്ച് മാതൃകയിലുള്ള വീടുകൾ. വെട്ടിവളർത്തിയ കാടുകൾ.അതൊരു ഡച്ച് സ്റ്റൈലാണ്. പ്രകൃതി യോടിണങ്ങിയെ അവർ എന്തും ചെയ്യൂ.

No comments:

Post a Comment