Thursday, August 28, 2025

ലക്സംബർഗ്ഗിലെ ഒരു തട്ടുകട [ യൂറോപ്പ് -1 14] വാക്കിഗ് ടൂറായിരുന്നു ലക്സംബർഗ്ഗിൽ. നടന്നു കാണുക.അതിനവിടെ ഗൈഡിനെ കിട്ടും. വരുൺ ഒരുനല്ല ഗൈഡാണ്. അവൻ മതി. ആ കുഞ്ഞൻ രാജ്യം മുഴുവൻ നടന്നു കാണുന്നതിൻ്റെ സുഖം ഒന്നു വേറെ .വിയർക്കില്ല. നല്ല തണുപ്പ്.നടന്നു നടന്നു മടുത്തപ്പോൾ ഒരു ചായ കുടിയ്ക്കാൻ മോഹം.ബിയർ അവിടെ എവിടെയും കിട്ടും.പല ബ്രാൻ്റും ചായക്ക്അവിടെ കടുപ്പം കാണില്ല. കാപ്പിയാണ് നല്ലത്.ലോക പ്രസിദ്ധ ബ്രാൻ്റ് ഒക്കെ അവിടെ കിട്ടും. അങ്ങിനെ നടക്കുമ്പഴാണ് വഴിവക്കിൽ ഒരു തട്ടുകട. "ബ്രാവോ കഫേ ഷോപ്പ് ". വലിയ ബോർഡ് ഒക്കെ ഉണ്ടങ്കിലും വീലിലുള്ള ഒരു ചെറിയ തട്ടുകടയാണത്. ഹെൻഡ്രി ഡേവിസ് .അയാൾ നാട്ടുകാരനാണ്. ഇംഗ്ലീഷ് അറിയില്ല.ഫ്രഞ്ച് നന്നായി പ്പറയും. വറുത്ത കാപ്പി ക്കുരു പൊടിക്കുന്ന മിഷ്യനുണ്ട്. നമ്മുടെ മുമ്പിൽ വച്ച് തന്നെ പൊടിച്ച് കാപ്പിയുണ്ടാക്കിത്തരും." കഫേ ലോക്കെ " പാലൊഴിച്ച കാപ്പിയാണ്. എക്സ്പ്രസ്സൊ " പാല് ഒഴിക്കാത്തതാണ്. പാലൊഴിച്ചത് മതി .അയാൾ കാപ്പിയുണ്ടാക്കുന്നത് നോക്കി നിന്നു പോയി. അത്ര രസമാണ് കാണാൻ . ഹെൻഡ്രിവാതോരാതെ സംസാരിക്കുന്നുണ്ട്. ഒന്നും മനസിലായില്ല. അവിടെ ഇരിക്കാൻ സ്ഥലമില്ല. വഴിവക്കിൽ നിന്ന് കുടിക്കണം.അതിന് വേണ്ട ചെറുകടികളും അവിടെയുണ്ട്. അയാൾ ഒരു പേപ്പർ ഗ്ലാസിൽ കാപ്പി ഉണ്ടാക്കിത്തന്നു. അതിൻ്റെ മുകളിൽ ഒരു ലൗ ഛിന്നം. പാലും കാപ്പിയും മിക്സ് ചെയ്യുമ്പോൾ അയാളുടെ ഒരു മാജിക്കാണ്.പിന്നെ എൻ്റെ ഭാര്യക്ക് .അതു കഴിഞ്ഞ് മോന് .അതിവിടുത്തെ ഒരു രീതിയാണ്. പ്രായമായവർക്കാണ് അവിടെ കൂടുതൽ പരിഗണന. പഞ്ചസാര നമുക്ക് ചേർക്കാം ഇളക്കാൻ തടികൊണ്ടുള്ള ഒരു സ്റ്റിക് .എന്നിട്ട് അടപ്പു കൊണ്ടടച്ച് ഭ ദ്രമായി നമ്മുടെ കയിൽത്തരും. നടന്നു കൊണ്ട് അടപ്പതുറക്കാതെ തന്നെ നമുക്ക്കുടിക്കാം. ഇത്ര സ്വാദുള്ള ഒരു കാപ്പി ഇതിനു മുമ്പ് കടിച്ചിട്ടില്ലന്നു തോന്നി.ആ തണുപ്പത്ത് അത് തന്ന ഊർജ്ജം ചെറുതല്ല. ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുത്താണ് ഹെൻ ഡ്രിയോട് വിട പറഞ്ഞത്.

No comments:

Post a Comment