Sunday, August 17, 2025

വാസനാറിലെ ഇന്ത്യൻ സ്വാതന്ത്യദിനാഘോഷം [ യൂറോപ്പ് - 106] നെതർലൻ്റിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശം. ഗ്രാമീണ വീടുകളാലും അതിസമ്പന്നരുടെ വില്ല കളാലും സമ്പന്നമായ വാസനാർ .വനപ്രദേശത്താൽ ചുറ്റപ്പെട്ട വാസനാർ പ്ര കൃതിക്ക് ഒട്ടും കോട്ടം തട്ടാതെ പണിതുയർത്തിയ ഒരു സമ്പന്ന ഗ്രാമം. അവിടെയാണ് ഇന്ത്യൻ അംബാസിഡറുടെ ഔദ്യോഗിക വസതി. പരമ്പരാഗതമായി പ്പണി ത ഒരു ഡച്ച് കൊട്ടാരം എന്നു തന്നെപറയാം. അതിൻ്റെ വിശാലമായ മൈതാനത്തിലാണ് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്. കവാടം മുതൽ തന്നെ ഇൻഡ്യൻപതാക കളുടെ നിര കാണാം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യണം. സെക്യൂരിറ്റി ചെക്കപ്പിനു ശേഷമേ അകത്തേക്ക് പ്രവേശനമുള്ളു: വെൽക്കംഡസ്ക്കിൽ ഒപ്പിട്ട് അകത്തേക്ക്. ഒരു വലിയ മൈതാനം: ചുറ്റും കൊടുംകാട് ഒരു ചെറിയ തടാകം അവിടെ ജല ധാരാ യന്ത്രങ്ങൾ. ആ മൈതാനമദ്ധ്യത്തിലാണ് ആ ഓപ്പൺ വേദി. ഒരു വലിയ ത്രിവർണ പതാക പാറിപ്പറക്കുന്നു. വേദിയുടെ പുറകിൽ ഒരു വലിയ ക്യാൻവാസിൽ ഇൻഡ്യൻ സ്വാതന്ത്ര്യ ഏടുകൾ ആലേപനം ചെയ്തിട്ടുണ്ട്. ഇൻഡ്യൻ അമ്പാസിഡർ ശ്രീ.കുമാർ ടു ഹിൻ ആണ് മുഖ്യാതിഥി. ദേശഭക്തിഗാനത്തിന് ശേഷം അദ്ദേഹത്തിൻ്റെ ഗംഭീര പ്രസംഗം. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും അതിനു ശേഷം ഇൻഡ്യ വരിച്ച നേട്ടങ്ങളെപ്പറ്റിയും അദ്ദേഹം ഭംഗിയായി സംസാരിച്ചു. ഒരു നാനൂറ് പേരെങ്കിലും പങ്കെടുത്തു. അതിനു ശേഷം അവിടെത്തന്നെ ഇൻഡ്യൻ ക്ലാസിക്കൽ കലകൾ അരങ്ങേറി. നമ്മുടെ മാതൃരാജ്യത്തു നിന്നും ഒരു പാടു ദൂരെ യൂറോപ്പിൽ നമ്മുടെ സ്വാതന്ത്ര്യ ആഘോഷത്തിൽ പങ്കെടുത്ത പ്പോൾ ഒരു വല്ലാത്ത നിർവൃതി. വന്ദേമാതരം എന്നു റക്കെ വിളിച്ചു പോയി. പരിപാടിക്ക് ശേഷം അംബാസിഡറുമായി നേരിൽ കാണാനും സംസാരിക്കാനും അവസരം കിട്ടി. എൻ്റെ യൂറോപ്യൻ യാത്രാവിവരണത്തിൻ്റെ ഒന്നാം ഭാഗത്തിന് മുൻ അംബാസിഡർ രാജാമണി സാറാണ് അവതാരിക തന്നതെന്നും രണ്ടാം ഭാഗമാണ് ഈ യാത്രാ ഉദ്ദേശം എന്നും പറഞ്ഞപ്പോൾ അദ്ദേഹം അതിനു വേണ്ട എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇവിടെ സഞ്ചരിക്കമ്പോഴൊക്കെ ഒരു എഴുത്തുകാരന് കിട്ടുന്ന ആദരവ് എന്നെ അൽഭുതപ്പെടുത്തി.രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തോളം ഇൻഡ്യാക്കാരുണ്ടിവിടെ.അവരുടെ ആവേശവും ഗൃഹാതുരത്വവും ഉൾക്കൊണ്ട ഈ പരിപാടി ഈ യാത്രയെ അവിസ്മരണീയമാക്കി. അവിടെ പ്പങ്കെടുത്തവർക്കൊക്കെ ഇൻഡ്യൻ വിഭവങ്ങളുടെ വിരുന്നൊരുക്കാനും അവർ മറന്നില്ല.

No comments:

Post a Comment