Wednesday, August 6, 2025
പ്രത്യാശയുടെ പ്രതീകമായി ഇരട്ട മഴവില്ല്. [ യൂറോപ്പ് - 103] നതർലൻ്റിലെ സമുദ്രതീരങ്ങൾ ഒന്നിനൊന്നു മെച്ചമാണ്. "സുദർസ് ട്രാൻസ് ബീച്ച് "താരതമ്യേന ചെറിയ ബീച്ചാണ്. അധികം ഡവലപ്പ്മെൻ്റ് അവിടെ എത്തിയിട്ടില്ല. അവിടെ കടലിൻ്റെ നടുക്കലേക്ക് ഒരു വഴി ഉണ്ടാക്കിയിട്ടുണ്ട്. അതിനു മുകളിലൂടെ നടന്ന് അറ്റത്തെത്താം. വലിയ കോൺക്രീറ്റ് ബ്ലോക്കുകളിൽ തട്ടിച്ചിതറി വെള്ളം മുകളിലേയ്ക്ക് അടിച്ചു കയറും.എത്ര കണ്ടാലും മതിവരാത്ത സാഗരസൗന്ദര്യം അവിടെ അപൂർവ്വമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യമുണ്ടായി. ആകാശത്തിൽ അതി മനോഹരമായ ഇരട്ട മഴവില്ല്.ആദ്യത്തേക്കാൾ കുറച്ചു മങ്ങിയതാണ്.അതു പോലെ വിപരീത വർണ്ണക്രമത്തിലാണ് രണ്ടാമത്തേത്.നല്ല ഭാവിക്കും സന്തോഷത്തിനും ഉള്ള ഒരപൂർവ്വ കാഴ്ച്ച ആയി ഇതു് എന്ന്ഡച്ചുകാർ വിശ്വസിക്കുന്നു. ആദ്യത്തേത് ഭൗതികവും രണ്ടാമത്തേത് ആദ്ധ്യാത്മികവും' അതിൻ്റെ ഇടയിലുള്ള കറുത്ത ഭാഗം ഈ രണ്ടു ഭാവങ്ങൾക്കും ഇടയിലുള്ള പാലമാണന്നാണ് ഗ്രീക്കുകാരുടെ വിശ്വാസം. അതിലിടയിലൂടെ സഞ്ചരിച്ച് തമ്മിലുള്ള ബന്ധം ഉറപ്പിക്കാൻ ഗ്രീക്കു കാർക്ക് ഒരു ദേവതയുണ്ട്. ഐറിഷ് ദേവി.വേറൊരു തരത്തിൽ ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള സന്ദേശവാഹക വംശ, നിറ, മത വ്യത്യാസങ്ങൾ മാറ്റി വച്ച് മാനവരാശിക്ക് വേണ്ടി ഒന്നിക്കുന്ന പ്രതിഭാസം എന്നും ചിന്തിക്കുന്നവരുണ്ട്.ഈ രണ്ടു മഴവില്ലകൾക്കിടയിലെ ഇരുണ്ട സ്ഥലത്തിന് "അലക്സാണ്ടേഴ്സ് ബാൻ്റ് "എന്നാണ് പറയുക. മഴത്തുള്ളികളിൽ സൂര്യപ്രകാശം ഏൾക്കുമ്പോൾ അത് റിഫ്ലക്റ്റ് ചെയ്താണല്ലൊ മഴവില്ല് ഉണ്ടാകുന്നത്. അത് വീണ്ടും റിഫ്ലക്റ്റ് ചെയ്യുമ്പോൾ രണ്ടാമത്തേത് ഉണ്ടാകുന്നു. അതിന് തിളക്കം കുറയുന്നു' വിപരീത വർണ്ണക്രമത്തിലാകുന്നു. മുമ്പിൽ അനന്തമായ പ്രക്ഷുപ്ത സമുദ്രവും മറുവശത്ത് ആകാശത്തിൽ മനോഹരമായ മഴവില്ലുകളും. ഇവിടം പ്രകൃതി കനിഞ്ഞ നുഗ്രഹിച്ച ഭൂവിഭാഗമാണ് .ഇവർ പ്രകൃതിയെ ഒട്ടും നോവിയ്ക്കാതെ സംരക്ഷിച്ചും വരുന്നു
Subscribe to:
Post Comments (Atom)

No comments:
Post a Comment