Saturday, August 30, 2025

ഗ്രാൻഡ് ഡ്യൂക്ക് അഡോൾഫ് പാലം [ യൂറോപ്പ് -115] ലോകത്താലെ ഏറ്റവും വലിയ സ്റ്റാൺ ബ്രിഡ്ജ്. അതാണ് ലക്സംബർഗിലെ " അഡോൾഫ് പാലം ". ഈ പാലത്തിന് രണ്ടു തട്ടാണ്. ഇരട്ട നിലയുള്ള ഈ കമാന പാലത്തിന് രണ്ടാം വലിയ ആർച്ചുകളും എട്ട് ചെറിയ ആർച്ചുകളും ഉണ്ട്. പെട്രൂസ് നദിയുടെ കുറുകെയുള്ള ഈ പാലo ലക്സംബർഗ്ഗിൻ്റെ സ്വാതന്ത്ര്യത്തെപ്രതിനിധീകരിക്കുന്നു. പാലത്തിൻ്റെ മുകളിൽ രണ്ടു ദിശകളിലേയ്ക്കും ട്രാം സർവ്വീസും, റോഡ് ഗതാഗതവും, നടപ്പാതയും ഉണ്ട്.അഞ്ഞൂറ്റി രണ്ട്അടിയോളം നീളം വരും ഈ പൈതൃക പാലത്തിന്. താഴത്തെ തട്ടിൽ രണ്ടു വശത്തേക്കും സൈക്കിൾ ട്രാക്കുകളും കാൽനടപ്പാതയും ഉണ്ട്. ഫ്‌റഞ്ചുകാരനായ പോൾസ് ജോർണലും, ലക്സംബർഗ്ഗുകാരനായ ആൽബർട്ട് റോസെഞ്ചയും ആണ് ഈ പാലം രൂപകൽപ്പന ചെയ്തത്. ആയിരത്തി തൊള്ളായിരത്തി മൂന്നിൽ ഈ പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇന്ന് ഈ പാലത്തിന് അവരുടെ വിനോദ സഞ്ചാര ഭൂപടത്തിൽ മുഖ്യ സ്ഥാനമാണുള്ളത്.പെട്രൂസ് നദിയുടെ ഇരുവശവുമായുള്ള ആ മനോഹര ഭൂമികക്ക് ഒരു അരപ്പെട്ട പോലെ ഈ സേതുബന്ധനം അനുഭവപ്പെടും ദൂരെ നിന്ന് ഈ പാലത്തിൻ്റെ കാഴ്ച്ച ഒരു പ്രത്യേക അനുഭവമാണ്.പൊതുഗതാഗതത്തിനുപയോഗിക്കുന്ന ഒരു പാലം എങ്ങിനെ ഒരു ചരിത്ര സ്മാരകമാക്കാം - എങ്ങിനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കാം അത് നമ്മൾ അവരെ കണ്ടു പഠിക്കണം

No comments:

Post a Comment