Sunday, July 27, 2025
മുത്തശ്ശാ അമേരിക്കക്കാർക്ക് ബെയ്സ് ബോളും, സൊക്കറും, ടെന്നീസും ആണ് പ്രധാന്യം [ അച്ചു ഡയറി-582] മുത്തശ്ശാ എൻ്റെ സിക്റ്റീന്ത് ബ്രത്ത് ഡേ സെലിബ്രേഷൻ ഗംഭീരമായി. മുത്തശ്ശനും അമ്മമ്മയും ഒന്നിച്ചുണ്ടായിരുന്നത് കൂടുതൽ സന്തോഷമായി. എൻ്റെ ഫ്രണ്ട് ആദിത്യന് അവിടെ വച്ച് സമ്മാനം കൊടുത്തത് നന്നായി.അവന് പാൻ അമേരിക്കൻ ഷട്ടിൽ ടൂർണമെൻ്റിൽ ഡബിൾസിൽ സ്വർണ്ണവും മിക്സഡ് ഡബിൾസിൽ വെള്ളിയും കിട്ടി. ഇത്രയും വലിയ ഒരു വിജയമുണ്ടായിട്ട് ഗവന്മേൻ്റ് തലത്തിലൊ സ്കൂൾ തലത്തിലൊഒന്നഭിനന്ദിച്ചു കണ്ടില്ല. ഇവർക്ക് ഷട്ടിൽ ടൂർണമെൻ്റ് വലിയ പ്രധാനമല്ല. ബയ്സ് ബോളോ, ടെന്നീ സൊ, സോക്കറോ, ബാസ്ക്കറ്റ് ബോളോ ആയിരുന്നെങ്കിൽ അവനെ എല്ലാവരും ശ്രദ്ധിച്ചേനെ.ചാനലുകാരും മറ്റുമാദ്ധ്യമങ്ങളും വാഴ്ത്തിയേനെ. ഇവിടെ സിക് റ്റീന്ത് ആനിവേഴ്സറി പ്രധാനമാണ്. ഡ്രൈവിഗ് ലൈസൻസ് കിട്ടുന്ന കാലം. സ്വന്തമായി ജോലി നോക്കി വരുമാനം ഉണ്ടാക്കാൻ അനുവദിക്കുന്ന പ്രായം. ജോലി നോക്കി സ്വന്തമായി കാശുണ്ടാക്കി പ്പഠിക്കണം.അച്ചൂൻ്റെ ഒരു മോഹമാണ്. ഇവിടെ പേരൻ്റ്സും അങ്ങിനെ ആണ് ചിന്തിക്കുക. എന്തുപണിയും ഇവിടെ മാന്യമാണ്.അച്ചൂന്ന് ഹയർ സ്റ്റഡി ക്ക് ഒരു മോഹമുണ്ട്. അതിന് പറ്റിയ ഒരു ജോലി ആണ് അച്ചു ആദ്യം നോക്കുക.അത് കിട്ടിയില്ലങ്കിൽ എന്തു പണിയും ചെയ്യും. വേറൊരു തരത്തിൽപ്പറഞ്ഞാൽ പതിനാറ് വയസു കഴിഞ്ഞാൽ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും സ്വതന്ത്രരാണ്. പിന്നേയും അച്ഛനെയും അമ്മയേയും ഡിപ്പൻ്റ് ചെയ്ത് ജീവിക്കുന്നത് മോശമാണ്. ഒത്തിരി പഠിക്കാനുണ്ട് കൂടെ ജോലിയും വലിയ ചലഞ്ചാണ്. പക്ഷേ അച്ചു അത് ചെയ്യും
Subscribe to:
Post Comments (Atom)
No comments:
Post a Comment