Friday, July 25, 2025
രുചി വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ ബാപ്സ് "ഷയോണാ കഫെ " [ അമേരിക്ക- 165] അക്ഷർധാം ക്ഷേത്രം മുഴുവൻ കാണാൻ ആറു മണിക്കൂർ എടുത്തു. അവരുടെ ഹാൻ്റി ക്രാഫ്റ്റ് ഷോറൂമും ബുക്സ്റ്റാള്യം കാണാൻ വീണ്ടും അരമണിക്കൂർ.വിശന്നു കുടൽ കരിഞ്ഞു തുടങ്ങി. മനോഹര കാഴ്ച്ചാനുഭവങ്ങളുടെ കാഴ്ച്ചകൾക്കിടെ വിശക്കാൻ മറന്നു പോയിരുന്നു. അതിവിശാലമായ കഫ്ത്തേരിയ.ബാപ്പ്സ് "ഷയോണാ കഫെ ". പരമ്പരാഗത ഇൻഡ്യൻ ഭക്ഷണ വസ്തുക്കളുടെ തരം തിരിച്ചു കൊണ്ടുള്ള കൗണ്ടറുകൾ. കയറിയെല്ലുമ്പഴെ ഹാളിൻ്റെ ഒരു വശം മുഴുവൻ നിരനിര ആയി കമ്പ്യൂട്ടർ സ്ക്രീൻ കാണാം. അവിടെ ക്യൂ നിന്ന് ആവശ്യമുള്ള ഭക്ഷണം ഓർഡർ ചെയ്യണം. പേയ്മെൻ്റ് കൊടുക്കണം. ഇതെല്ലാം നമ്മൾ തന്നെ ചെയ്യണം.ബില്ല് കിട്ടും. ആ ബില്ലുമായി കൗണ്ടറിൽ ക്യൂ നിൽക്കണം. വലിയ പ്ലെയ്റ്റുകൾ എടുത്തു വേണം ക്യൂ നിൽക്കാൻ .സസ്യാഹാരം മാത്രമേ അവിടെക്കിട്ടൂ. ഒരൊരുത്തർക്കും ഒരോ താത്പര്യം.. രണ്ട് താലി,സമോസാ ചാറ്റ്, ഊത്തപ്പം, മാംഗോ ലസ്സി' ചീസ് പാവാ ബാജി, ഇഢ ലി - കൂടെ അവരുടെ മഞ്ഞൾപ്പാനീയവും,സംഭാരവും. വാങ്ങി. ഹാളിൽ നൂറുകണക്കിന് മേശകൾ ഉണ്ട്. വലിയ തിരക്കാണ്.ഒരു വിധം നമുക്കെല്ലാവർക്കും ഇരിക്കാവുന്ന ഒരു മേശ കണ്ടു പിടിച്ചു. എല്ലാത്തരം ഇൻഡ്യൻ ഫുഡും ഇവിടെ ക്കിട്ടും. സ്ട്രീറ്റ് ഫുഡ് ഉൾപ്പടെ ബാപ്സ് സ്വാമി നാരായണൻ സ്പെഷ്യൽ വേറെയുണ്ട്. അമേരിക്കയിൽ വന്നിട്ട് പുറത്തു നിന്ന് ഇത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇവർ പുറത്തു നിന്നുള്ളവർക്കും ആവശ്യമനുസരിച്ച് പാചകം ചെയ്തു കൊടുക്കും.അമിതാഹാരത്തിൻ്റെ ആലസ്യത്തിൽ അവിടുന്ന് തിരിച്ചു പോന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment