Thursday, July 24, 2025

ന്യൂജെഴ്സിയിലെ അക്ഷർധാം മന്ദിർ [അമേരിക്ക- 164] കണ്ടതുമുഴുവൻ മധുരതരം കാണാനുള്ളത് അതിമധുരം! കൊട്ടാരസദൃശമായ ക്ഷേത്രാങ്കണത്തിൽ നിന്ന് മനോഹരമായ അതിഥിമന്ദിരവും കടന്നു അക്ഷർധാംക്ഷത്രത്തിനകത്തേക്ക് പ്രവേശിച്ചിപ്പൊൾ അങ്ങിനെയാണ് തോന്നിയത്.പുരാതന ഹിന്ദുതിരു എഴുത്തുകൾക്ക് അനുസൃതമായ വാസ്തുശിൽപ്പചാതുരി .അൽഭുതത്തോടെ നോക്കി നിന്നു പോയി. ഒരു മായാലോകത്തകപ്പെട്ട പോലെ.ഒമ്പതു ശിഖരങ്ങൾ, ഒമ്പത് താഴികക്കുടങ്ങൾ, അതി മനോഹരമായ കൊത്തുപണികളോടെ അഞ്ഞൂറ്റി നാപ്പത്തി എട്ട് തൂണുകൾ, പതിനായിരത്തിലധികം സാലപഞ്ചികകൾ, അതിൽ നമ്മുടെ ശങ്കരാചാര്യർ ഉൾപ്പടെ പൂർവ്വസൂരികളുടെ പ്രതിമകൾ വേറെ വ്യത്യസ്ത സംഗീതോപകരണങ്ങളുമായി നൂറ്റി അമ്പത്തി ഒന്ന് പ്രതിമകൾ .ഇനി അതിൻ്റെ മട്ടുപ്പാവിൽ ഇൻഡ്യൻക്ലാസിക്കൽ കലകളുടെ മുദ്രാങ്കിതമായ പ്രതിമകളും, പെയിൻ്റിഗുകളും. ഇതെല്ലാo തൂവെള്ള മാർബിളിൽ കൊത്തി എടുത്തത്.ആ ലക്ത്തിക ദീപങ്ങളുടെ പ്രകാശം മാത്രം ക്രമീകരിച് അതിൻ്റെ മനോഹാരിത കൂട്ടിയിരിക്കുന്നു. നിലത്ത് പല നിറത്തിലുള്ള മാർബിൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഒരു വല്ലാത്ത അനുഭൂതിയോടെ ഇതെല്ലാം നോക്കിക്കണ്ടു.ക്യാമറയിൽ പകർത്താൻ പറ്റാത്ത വിഷമത്തോടെ.ഇത് വർണ്ണിക്കാൻ എൻ്റെ പദസമ്പത്ത് അപര്യാപ്ത oഎന്നു തോന്നിയ നിമിഷങ്ങൾ പ്രധാന ശ്രീകോവിലിൽ സാക്ഷാൽ സ്വാമി നാരായണൻ ഉപദൈവങ്ങൾക്കായി അനേകം ശ്രീകോവിലുകൾ വേറെ .ഈ ക്ഷേത്രത്തിൻ്റെ ഒരോ ഇഞ്ചിലും ഇൻഡ്യൻകൊത്തുപണികളുടെ അൽഭുതവിന്യാസം കാണാം.ലോ കാൽഭുതങ്ങളുടെ നിലവാരത്തിലുള്ള കാഴ്ചാനുഭവം. ക്ഷേത്രത്തിൻ്റെ പുറംഭിത്തി ബൾഗേറിയൻ ചുണ്ണാമ്പുകല്ലുകൊണ്ടാണ് പണിതിരിക്കുന്നത്. അതുപോലെ തുർക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് രാജസ്ഥാനിൽ കൊണ്ടുവന്നാണ് പണിത തത്. രാജസ്ഥാൻ മാർബിൾ ആണധികവും. അവിടെപ്പണിത് അഴിച്ചെടുത്ത് പായ്ക്ക് ചെയ്താണ് ഇവിടെ എത്തിച്ചത്.ഇവിടെ വച്ച് അത് കൃത്യമായി യോജിപ്പിച്ച് ഈ രൂപത്തിലാക്കാൻ പന്തീരായിരത്താനുമുകളിൽ ശിൽപ്പികളും ഭഗീരഥപ്രയത്നം വേണ്ടി വന്നു. ഭൂതകാലത്തു നിന്നും ഭാവിയിലേക്കുള്ള ഒരു പാലം, അതു പൊലെ ഒരു സംസ്ക്കാരവും വേറൊന്നുമായി യോജിപ്പിക്കുന്ന ഒരു സഞ്ചാരം. എന്തു വേണമെങ്കിലും പറയാം ഈ അൽഭുത സങ്കൽപ്പത്തെപ്പറ്റി. ഈ മായക്കാഴ്ച്ചകൾ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല. നല്ല വിശപ്പ്. അതിനവർക്ക് ഒരു വിശാലമായ ഫുഡ് കോർട്ടുണ്ട്േ അവിടുത്തെ അൽഭുതങ്ങൾ അടുത്തതിൽ:

No comments:

Post a Comment