Monday, July 7, 2025

ചിൽഡ്രൻസ് പാർക്കിലെ കുട്ടി ലൈബ്രറികൾ [ അമേരിക്ക-158] ലിൻഡോറാ പാർക്കിൽ നടക്കുമ്പഴാണ് ഒരു ചെറിയ പെട്ടി ശ്രദ്ധിച്ചത് .മനോഹരമായ ഒരു ചെറിയ പെട്ടി ഒരു തൂണിൽ ഉറപ്പിച്ചിരിക്കുന്നു. ചെറിയ തൂണാണ്. അതൊരു ചെറിയ ഗ്രന്ഥശാലയാണ്."ലിം റ്റിൽ ഫ്രീ ലൈബ്രറി " :അവിടെ കുട്ടികളുടെ പാർക്കിനടുത്ത് പ്രധാന പാതക്ക് അഭിമുഖമായി ആതുറപ്പിച്ചിരിക്കുന്നു. അതിന് മുൻവശം ഗ്ലാസ് അടപ്പുണ്ട്. അതിൽ നിറയെ കുട്ടികൾക്കുള്ള പുസ്തകങ്ങൾ ആണു്. പാർക്കിൽ വിശ്രമിക്കുമ്പോൾ കുട്ടികൾക്ക് അതിൽ നിന്ന് പുസ്തകം എടുക്കാം. വായിക്കാം. മടങ്ങുമ്പോൾ അതിൽത്തന്നെ നിക്ഷേപിക്കണമെന്ന് മാത്രം'. ദൂബായിൽ " ബീച്ച് ലൈബ്രറികൾ " കണ്ടിട്ടുണ്ട്. അതിൻ്റെ ഒരു മിനിയേച്ചർ രൂപം.ആർക്കു വേണമെങ്കിലും പുസ്തകങ്ങൾ ഇതിൽ നിക്ഷേപിക്കാം. പുസ്തകത്തിൻ്റെ ഉള്ളടക്കത്തിന് നിബന്ധനകളുണ്ട്.ഇവിടെ അമേരിക്കയിൽ വായന കരിക്കുലത്തിൻ്റെ ഭാഗമാണ്.റീഡിഗ് കുട്ടികൾക്ക് ഒരു സ്വഭാവമാക്കാൻ വേണ്ടതെല്ലാം അവർ ചെയ്യും.സാദ്ധ്യത ഉള്ളിടത്തൊക്കെ അവർ അതിന് അവസരം ഉണ്ടാക്കും. 2009-ൽ ടോൾ എച്ച് ബോൾ തൻ്റെ അമ്മയുടെ ഓർമ്മയ്ക്കായി തുടങ്ങിയതാണ് ഈ ചെറിയ ഗ്രന്ഥശാലാ പ്രസ്ഥാനം. ഇന്ന് ലോകം മുഴുവൻ നൂറ്റി ഇരുപതോളം കോടി പുസ്തകങ്ങളുടെ ഒരു വിപുലശേഖരമായി അത് മാറി. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എല്ലാ ലൈബ്രറികൾക്കും കുറഞ്ഞത് മൂന്ന് ലിറ്റിൽ ലൈബ്രറി കൾ എങ്കിലും തുടങ്ങിയിരിക്കണം. ബുക്ക് സൈക്കിൾ ലൈബ്രറികളും ഇവിടെ ക്കാണാം." മാനവികതയുടെ ആവാസ കേന്ദ്രങ്ങൾ " ഗ്രന്ഥശാലകളെപ്പററി ഇവരുടെ കാഴ്ച്ചപ്പാടാണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം ലോക പ്രസിദ്ധമാണ്. പക്ഷേ കുട്ടികൾ അത് എന്തു മാത്രം ഉപയോഗിയ്ക്കുന്നു എന്നത് പഠന വിഷയമാക്കണ്ടതാണ്. പുതിയ തലമുറയെ വായനയിലേക്ക് കൊണ്ടുവരാൻ ഇതു പോലെയുള്ള പരീക്ഷണങ്ങൾ നമുക്കും അനുകരിക്കാവുന്നതാണ്

No comments:

Post a Comment