Sunday, July 6, 2025
മമ്മാ ടിഗർ - അമ്മപ്പുലിയുടെ മടയിൽ [ അമേരിക്ക-156] എനിക്ക് മെക്സിക്കൻ ഫുഡ് ഇഷ്ടമാണ്.ഇൻഡൊമെക്സിക്കൻ സങ്കരമാകുമ്പോൾ പെരുത്ത് ഇഷ്ടം. അതാണ് ഷെഫും ഉടമയുമായ രേണു പ്രകാശിൻ്റെ രുചിക്കൂട്ട് .തൻ്റെ മാതൃ രാജ്യമായ ഇൻഡ്യയുടെ പാചകരീതിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും മെക്സിക്കൻ രീതിയുമായി യോജിപ്പിച്ച് ഒരു പുതിയ ഭക്ഷ്യ സംസ്കാരം രേണു വികസിപ്പിച്ചെടുത്തു. അതാണ് "മമ്മാടിഗർ " ' നല്ല തിരക്കാണവിടെ. നേരത്തേ ബു ക്കുചെയ്യണം. ഞങ്ങൾ നേരത്തെ എത്തി. ഇരുപത് മിനിട്ട് വെയ്റ്റ് ചെയ്യൂ.ബാർ കൗണ്ടർ ഫ്രീ ആണ്. അവിടെ ഇരിക്കാം. നന്നായി. സ്റ്റാർട്ടർ അവിടുന്നാകാം. മെനുവിൽ സുന്ദരിമാർ അനവധി .ഒലാണെനാ, ഗുവ വാവാ, കാമസൂത്ര ,ടെർമറൈസ്മസ്ചില്ലീസ്.അവൾ തന്നെയാകട്ടെ. എരിവും പുളിയുള്ള ഒരു യമണ്ടൻ മിക്സ്.ചുട്ട വത്തൽമുളക് മൂന്നെണ്ണം കീറിയിട്ടിട്ടുണ്ട്. പിന്നെ പല സുഗന്ധവ്യജ്ഞനങ്ങളും.കോക് ടൈൽ മിക്സിൽ ഐസ് കട്ട നിറച്ച് മനോഹരമായ ഒരു ഗ്ലാസിൽ.ഗ്ലാസ് കഴുകി ഉപ്പിൽ കമഴ്ത്തിവച്ചതാണു്. അതിൻ്റെ വക്കു മുഴുവൻ ഉപ്പാണ്. ഒരു ചെറുനാരങ്ങാ മുറിച്ച് വക്കിൽ കോർത്തു വച്ചിട്ടുണ്ട്. നാരങ്ങ പിഴിഞ്ഞൊഴിച്ച് സ്ട്രോ കൊണ്ടിളക്കി സിപ്പ് ചെയ്‌തു കുടിക്കണം. മുളകും ഉപ്പും പുളിയും ലഹരിക്കൊപ്പം - അതൊരു ഭൂതിയാണ്. സായൂജ്യമായി ആരംഭം. സ്റ്റാർട്ടർ എന്ന് വ്യഗ്യം. ഇരിപ്പിടം റ ഡി. മെക്സിക്കൻ സുന്ദരി അകത്തേക്ക് ക്ഷണിച്ചു. പഴയ അമേരിക്കൻ കൗബോയ് സിനിമയെ വെല്ലുന്ന അകത്തളം: താലത്തിൽ കൊണ്ടുവന്ന മെനു പുസ്തകം തലങ്ങും വിലങ്ങും വായിച്ചു. പഠിച്ചു. പലതും സ്മോക്കി ഫ്ലേവർ: പൊക സ്വാദുവന്നാൽ വെയ്സ്റ്റിൽ തട്ടാറുള്ള ഞാൻ ക്രമേണ അവരുടെ പൊക സ്വാദുമായിണങ്ങി; യുദ്ധം മുറുകിയപ്പോൾ പൊക സ്വാദിന് പണ്ട്ഭാര്യയെ ചീത്ത പറഞ്ഞതിൽ പശ്ചാത്തപിച്ചു. പണ്ട് എൻ്റെ ഒരു വിദേശസുഹൃത്ത് വീട്ടിൽ വന്നത് ഓർത്തു .മെക്സിക്കനാണ് സുന്ദരി.വിഭവ സമൃർദ്ധമായ നാടൻ പാചകം രുചിക്കണം. ഭാര്യയുടെ പാചകം പിഴച്ചു. അവിയൽ കരിഞ്ഞു. പു ക സ്വാദ്.പക്ഷേ ആ അവിയലാണ് സുന്ദരിക്ക് ഏറ്റവും ഇഷ്ടമായത്. അങ്ങിനെ ഭാര്യക്ക് പാചകത്തിനുള്ള ഇറർനാഷണൽ അവാർഡായി അവിയൽ മാറി.
Subscribe to:
Post Comments (Atom)
No comments:
Post a Comment