Monday, February 3, 2025

സ്ത്രീധനം [ ലംബോദരൻ മാഷും തിരുമേനിം-48] " എന്നാലും ഇത്രയുമൊക്കെ വിപ്ലവം പറഞ്ഞ തിരുമേനി?" "എന്താ ലംബോദരൻ മാഷ് തെളിച്ചു പറയൂ." "വേറൊന്നുമല്ല തിരുമേനിയുടെ കുട്ടിക്ക് സ്ത്രീധനം കൊടുത്തില്ലേ? അതു വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമല്ലെ?""ആരു പറഞ്ഞു മാഷോട് ഈ വിഢിത്തം""എല്ലാവരും അറിഞ്ഞു. കൊടുത്തവർക്കും വാങ്ങിയവർക്കും എതിരെ കേസ് വരും' നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി ക്കൊള്ളൂ""ഓ അതാണോ കാര്യം;" അതത്ര നിസാരമല്ല തിരുമേനി തെളിഞ്ഞാൽകുടുംങ്ങും ""മാഷേ എനിക്ക് ആൺമക്കളും പെൺമക്കളും ഒരുപോലെയാണ് .അവർ രണ്ടു പേരും എൻ്റെ സ്വത്തിന് തുല്യ അവകാശികളാണ്. ഞാൻ എൻ്റെ മകൾക്ക് അവക്ക് അർഹതയുള്ള സ്വത്ത് കൊടുത്തു. വിവാഹം കഴിച്ചു കൊടുത്ത് ബാദ്ധ്യത ഒഴിഞ്ഞു എന്ന് ഒരിക്കലും കണക്കാക്കാറില്ല. പിന്നെ അവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല."" പക്ഷേ കോടതിയിൽ ഈ വിശദീകരണം ഒന്നും മതിയാകില്ല"" മതിയാകും. എൻ്റെ കേസ് ഞാൻ തന്നെ വാദിക്കും.അവർ അന്തസായാണ് നിന്നത്. ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അതിനെ സ്ത്രീധനം എന്ന ചുരുക്കപ്പേരിൽ വിളിച്ചാക്ഷേപിക്കാതിരുന്നാൽ മതി""തിരുമേനീ ഞാൻ പറഞ്ഞന്നേ ഒള്ളു. ""പലിടത്തും അതിൻ്റെ പേരിൽ നടക്കുന്നവിലപേശൽ ശരി അല്ല എന്നേ ഒള്ളു. അറിഞ്ഞ് അവകാശമുള്ളത് മോൾക്ക് കൊടുക്കുന്നത് ആർക്കും തടയാനാകില്ല."

No comments:

Post a Comment