Sunday, February 16, 2025
രാഗമാലിക"കർണ്ണാടക സംഗീതത്തിന് ഒരു പുതുഊർജവുമായി വഞ്ഞേരിസരസ്വതി അന്തർജനം കെട്ടിപ്പടുത്ത ഒരു സരസ്വതീ ക്ഷേത്രം. വഞ്ഞേരിസരസ്വതി അന്തർജനം. കർണാടക സംഗീതത്തിൻ്റെ ഉന്നമനത്തിനായി തൻ്റെ ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച എൻ്റെ പ്രിയപ്പെട്ട സരസ്വതിച്ചിറ്റ. ഈ പ്രായത്തിലും മട്ടന്നൂരിൻ്റെ അടുത്തു നിന്ന് ഇടയ്ക്കാവാദനത്തിലും പ്രാവിണ്യം നേടിയിട്ടുണ്ട്. തിരൂര് തൻ്റെ തറവാടിനോട് ചേർന്ന് "രാഗമാലിക" എന്ന ഒരു സംഗീത സ്ക്കൂൾ കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി ഭംഗി ആയി നടത്തിപ്പോരുന്നു. പഠിപ്പിക്കുന്നതിനൊപ്പം കർണ്ണാടക സംഗീതത്തിൻ്റെ ഗവേഷണങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു. ഒരു വല്ലാത്ത പോസിറ്റീവ് എനർജി ആണ് "രാഗമാലിക" സന്ദർശിച്ചപ്പോൾ അനുഭവപ്പെട്ടത്.ഈ എൺപതാം വയസിലും അതിനു വേണ്ടിയുള്ള അർപ്പണബോധം അഭിനന്ദിക്ക പ്പെടേണ്ടതാണ്. കുറിച്ചിത്താനo പുതുമന മഹളേര് ആണ് സരസ്വതി അന്തർജനം.. വഞ്ഞേരി രാമൻ നമ്പൂതിരിപ്പാട് എന്ന ര സംഗീതജ്ഞൻ തിരൂർവഞ്ഞേരി തറവാട്ടിലെ ആണ്..ചെമ്പൈയുടെ സന്തത സഹചാരി ആയിരുന്ന രാമേട്ടൻ്റെ കർണ്ണാടക സംഗീതത്തെപ്പററിയുള്ള ആധികാരികമായ കുറിപ്പുകൾ മുഴുവൻ സമാഹരിച്ച് ചിട്ടപ്പെടുത്തി ഒരു പുസ്തകമാക്കാനുള്ള ഒരു ഭഗീരഥപ്രയത്നത്തിലാണ് സരസ്വതി അന്തർജ്ജനം.കർണ്ണാടക സംഗീതത്തിനും, അടുത്ത തലമുറക്കും വളരെ അധികം പ്രയോജനം കിട്ടുന്ന ഈ സംരംഭത്തിന് ഗവന്മേൻ്റിൻ്റെയും മറ്റു സംഗീതപ്രേമികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ആവശ്യമാണ്. മനസുകൊണ്ട് ഒരായിരം തവണ സംസ്ക്കരിച്ചു കൊണ്ടാണ് ആ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് വിട പറഞ്ഞത്..'
Subscribe to:
Post Comments (Atom)
No comments:
Post a Comment