Thursday, October 9, 2025
റിച്ചൻ ബാക്ക് വെള്ളച്ചാട്ടം - ഷെർലക് ഹോം സിൻ്റെ മരണം ഇവിടെ [ യൂറോപ്പ് - 152] ആതർ കൊനൽ ഡോയിലിൻ്റെ വിശ്വ പ്രസിദ്ധമായ കഥാപാത്രം: ഷെർലക് ഹോംസ് .എന്നെ ഏറ്റവും സ്വാധീനിച്ച ഡിക് റ്ററ്റീവ് ഷെർലക് ഹോംസ് .കഥാകൃത്ത് ഹോം സി നെ വച്ച് അനേകം കഥകൾ രചിച്ചു. ലോകമെങ്ങുമുള്ള ആരാധകർ അദ്ദേഹത്തെ വായിച്ചു. ആ തർകൊനൽ ഡോയിലിന് മടുപ്പായി. അദ്ദേഹം ആ കഥാപാത്രത്തെ കൊല്ലാൻ തീരുമാനിച്ചു.അങ്ങിനെ അദ്ദേഹത്തിൻ്റെ മുഖ്യ ശത്രുവായ പ്രഫസർ മോറി യാൻ്റിയുമായി ഈ റിച്ചൻ ബാക്ക് വെള്ളച്ചാട്ടത്തിൽ വച്ച് ഏറ്റുമുട്ടി ആ വെള്ളച്ചാട്ടത്തിൽ വീണ് ഹോംസ്കൊല്ലപ്പെടുന്നു.ആരാധകർ ഇളകി - പ്രക്ഷോപം തുടങ്ങി. ഹോംസിനെ കൊല്ലാൻ പാടില്ല: "ദി ഫയനൽ പ്രോബ്ലം " എന്ന കഥയിലാണ് ഹൊസ് കൊല്ലപ്പെടുന്നത്. അവസാനം ആരാധകരുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹം ഹോം സിനെ ജീവിപ്പിക്കുന്നു. ഈ കഥകൾ വായിച്ചിട്ടുള്ള എനിക്ക് ആ വെള്ളച്ചാട്ടം കാണാനുള്ള പ്രചോദനമുണ്ടായത് വെറുതെ അല്ല. അവിടെ ഹോംസിനെ അനുസ്മരിക്കുന്ന ഒരു സ്മാരക ഫലകം കാണാം. അകലെ അല്ലാതെ ഒരു മ്യൂസിയവും റിച്ചൻ ബാക്ക് വെള്ളച്ചാട്ടം യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ ഫാൾസാണ്. എണ്ണൂറ്റി ഇരുപത് അടി ഉയരം അതി മനോഹരമായ എന്നാൽ ഭീകരമായ ഒരു വെള്ളച്ചാട്ടം.വലിയ മലകളാൽ ചുറ്റപ്പെട്ട അനേകം വെള്ളച്ചാട്ടങ്ങൾ സ്വിറ്റ്സർലൻ്റിലുണ്ട് - മഞ്ഞുരുകി വരുന്ന ആ വെള്ളത്തിന് നല്ല തണുപ്പാണ്.അതു പോലെ ശുദ്ധവുംപണ്ട് ഇംഗ്ലണ്ട് സഞ്ചാരത്തിലും ഇങ്ങിനെ ഒരനുഭവമുണ്ടായി. അവിടെ നടന്ന് നടന്ന് എത്തിയത് ജ്യൂസ്ട്രീറ്റിൽ;ഞട്ടിപ്പോയി. അവിടെ ഷെർലക് ഹോസിൻ്റെ വീട് 22 B. അത് ഇന്നും സൂക്ഷിച്ചിരിക്കുന്നു. ഹോംസിൻ്റെ വയലിനും പൈപ്പും മയക്കുമരുന്ന് കത്തിവയ്ക്കാനുള്ള സിറിഞ്ചും എല്ലാം അവിടുണ്ട്. ഇന്നും അന്വേഷിക്കാൻ അനവധി കേസുകൾ ആ അഡ്രസിൽ വരുന്നുണ്ട്. അവിടെ സ്കോട്ട്ലൻ്റ് യാർഡിലെ അതിസമർത്ഥരായ ഉദ്യോഗസ്ഥനെ വരുന്ന കേസുകൾ അന്വേഷിക്കാൻ നിയമിച്ചിട്ടുണ്ട്. ഹോംസ് ഒരു കഥാപാത്രം മാത്രമാണ് എന്ന് എല്ലാവരും മറന്നു. കഥാപാത്രങ്ങൾ കഥാകൃത്തിനെക്കാൾ വളരുന്ന പ്രതിഭാസം
Subscribe to:
Post Comments (Atom)

No comments:
Post a Comment