Tuesday, October 7, 2025
ആൽപ്സ് പർവ്വതനിരയുടെ മുകളിൽ ഒരു ഒബ്സർവേറ്ററി [ യൂറോപ്പ് - 15 1 ]ജംഗ് ഫ്റൗ ജോക്ക് റയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു തുരങ്കത്തിലൂടെ ഉള്ള ഒരു ലിഫ്റ്റ് വഴി ഈ ജ്യോതിശാസ്ത്ര നിലയത്തിൽ എത്താം. സമുദ്രനിരപ്പിൽ നിന്നും പതിനോരായിരത്തി എഴുനൂറ്റി പതിനാറടി ഉയരത്തിലുള്ള ഒരു ഭീമൻ പാറയിലാണ് ഇത് പണിതിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണാലയം: അവിടെ ലാബർട്ടറി, കാലാവസ്ഥാ നിരീക്ഷണം, വർക്ക്ഷോപ്പ് എന്നിവയുണ്ട്. എഴുപത്തി ആറ് സെൻ്റീമീറ്റർ ഉള്ള ഒരു ഭീമൻദൂരദർശിനി ഇവിടെ ഉണ്ട്. പൊതുജനങ്ങൾക്ക് ഇവിടെ എല്ലായിടത്തേക്കും പ്രവേശനമില്ല. പക്ഷെ അവിടെ ഒരു തുറന്ന വ്യൂവിഗ് ഡക്ക് ഉണ്ട്.അവിടെ ആ മഞ്ഞു മലയുടെ മുകളിൽക്കയറി നിൽക്കാം. ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റ് മുതൽ പ്രാൻസിലെ മോസ് ജഡ്" വരെ ഇവിടെ നിന്നാൽ ക്കാണാം. ആൽപ്സിലെ ആകൊടുമുടികൾ അവിടുന്നു തന്നെ കാണണം. കാലാവസ്ഥ അനുകൂലമായതുകൊണ്ട് ആ മഞ്ഞുമലയുടെ ഭംഗി കൂടുതൽ ആസ്വദിയ്ക്കാനായി മഞ്ഞു വാരി ക്കളിക്കുന്നതിനിടെ ഒരു വിസിൽ മുഴങ്ങി. ഹിമപാദത്തിൻ്റെ മുന്നറിയിപ്പാണ് ഞങ്ങൾ ഓടി അകത്ത് കയറി. പുറത്ത് മഞ്ഞുമഴകാണാം. പണ്ട് "ക്രിഷ് - 3 യിൽ കണ്ട താണിവിടം
Subscribe to:
Post Comments (Atom)

No comments:
Post a Comment