Monday, June 2, 2025

മുത്തശ്ശാ പാച്ചുവിന് ഇന്ന് സ്ക്കൂളിൽ "ഫീൽഡ് ഡേ" [ അച്ചു ഡയറി-580] മുത്തശ്ശാ പാച്ചുവിന് ഇന്ന് സ്ക്കൂളിൽ പോകാൻ ഭയങ്കര ഉത്സാഹമാണ്. കാരണം സ്ക്കൂളിൽ ഇന്ന് "ഫീൽഡ് ഡേ" ആണ്. അവിടെ അദ്ധ്യയന വർഷത്തിൻ്റെ അവസാനം ഒരാഴ്ച്ച കുട്ടികൾക്ക് അടിച്ചു പൊളിയ്ക്കാനുള്ള സമയമാണ്. അതിലൊന്നാണ് ഈ ഫീൽഡ് ഡേ' ഇന്ന് കുട്ടികളെ സ്വതന്ത്രമായി ഗ്രൗണ്ടിലേക്കിറക്കി വിടും. അവിടെ ധാരാളം കളികൾ ഉണ്ടാകും അധികവും ഫണ്ണിഗയിംസ് .: ചാക്കിൽക്കയറി ഓടുക., വടംവലി, വാട്ടർ ബലൂൺ എന്നു വേണ്ട അവർക്കിഷ്ടമുള്ളതെല്ലാം ഉണ്ടാകും. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ മത്സരങ്ങളും ഉണ്ടാകും.അവൻ വലിയ ഉത്സാഹത്തിലാണ്.ഒരു വിഷമമേ ഉള്ളു. ഒരു സമയം അവനിഷ്ടമുള്ള പല ഗയി മുകൾ നടക്കുമ്പോൾ ഏത് തിരഞ്ഞെടുക്കും എന്നത് . അവൻ ഇന്നലെ മുതൽ തന്നെ തയ്യാറെടുപ്പ് തുടങ്ങി. നല്ല ഹൈക്കിഗ് ബൂട്സ്.സ്പോട്സ് ജഴ്സി ,തൊപ്പിഎല്ലാം അവൻറഡിയാക്കി വച്ചു.ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സി ആണ് അവന് ഏറ്റവും ഇഷ്ടം. അത് തെച്ച മടക്കി വച്ചിട്ടുണ്ട്. ഇത് സ്ക്കൂൾ ദിനങ്ങൾ അവസാനിക്കുന്നതിൻ്റെ ആഘോഷമാണ്. ഇനി കൂട്ടുകാരെ കുറേക്കാലത്തേക്ക് കാണില്ല. പരമാവധി കൂട്ടുകാരുമായി അടിച്ചു പൊളിക്കുക അതാണവൻ്റെ ഉദ്ദേശം.ഇതിനിടെ മത്സരങ്ങളും ഉണ്ട്.അവന് സോക്കർ ആണ് കൂടുതൽ ഇഷ്ട്ടം. പക്ഷെ ഇന്നവിടെ അധികവും ഫണ്ണി ഗെയിംസാണ്. അതൊക്കെ കഴിഞ്ഞ് സ്കൂളിൽ നിന്നൊരു വരവുണ്ട്. കാണണ്ടതാണ്. ബൂട്സും, ജഴ്സിയും നനഞ്ഞ് ചെളി പിടിച്ച് അലങ്കോലമായിട്ടുണ്ടാകും. ആനയെ ത്തിന്നാനു ള്ള വിശപ്പും ഉണ്ടാകും. വരുമ്പഴേ അമ്മ അവനെ കുളിമുറിയിൽ കയറ്റും.അതിനു ശേഷം അവനിഷ്ടമുള്ളതൊക്കെ അവന് അമ്മ ഉണ്ടാക്കി വച്ചിട്ടുണ്ടാവും

No comments:

Post a Comment