Saturday, June 28, 2025

നോർഫോർക്കിലെ സൂര്യോദയം [ അമേരിക്ക 129 ] വെർജീനിയ ബീച്ച് മുപ്പത്തി എട്ടു മൈ ൽ നീളത്തിലങ്ങിനെ നീണ്ടു നിവർന്നു കിടക്കുന്നു. തിരക്കിൽ നിന്നൊത്തിരിമാറി ബീച്ചിനഭിമുഖമായി ഒരു മുറി എടുക്കണം: അവിടെ മുക്കുവർ മീൻ പിടിക്കുന്നതും അവരുടെ ജീവിതരീതിയും മനസിലാക്കണം. അങ്ങിനെയാണ് നോർഫോർഡിൽ എത്തിയത്.രണ്ടാം നിലയിൽ സമുദ്രത്തിനഭിമുഖമായിത്തന്നെ മുറി എടുത്തു. യാതൊരു തിരക്കുമില്ലാത്ത ബീച്ച്.കല്ലുപാകി അർത്ഥവൃത്താകൃതിയിൽ സമുദ്രത്തെ തിരിച്ചിരിക്കുന്നു. തിരകളില്ലാതെ നീന്താം. തിരകളില്ലാത്ത എന്തു സമുദ്രം.നീന്തർവേ ണ്ടന്നു വച്ചു. അവിടെ മുക്കുവർ മീൻ പിടിക്കുന്നുണ്ട്. കടലിൽപ്പോകാൻ ആരോഗ്യമില്ലാത്തവർ.ചെറിയ വലയും ചൂണ്ടയുമുണ്ട്. ലോകം മുഴുവനുള്ള മുക്കുവരുടെ വിശ്വാസങ്ങളുo അവരുടെ മിത്തുകളും ഒരുപോലെ ആണന്നു തോന്നിയിട്ടുണ്ട്. ഇവിടെയും അവർക്ക് കടൽ കടലമ്മയാണ്. ഒത്തിരി സമാനതകൾ ഉണ്ട്. വിശ്വാസങ്ങൾ പോലും. ആ ഏരിയ താമസിക്കാൻ അത്ര യോഗ്യമല്ല സൂക്ഷിക്കണം എന്നു പദേശിച്ചവരുണ്ട്. വലിയ പരിഷ്ക്കാരമില്ലന്നേ ഒള്ളു.അവരേ വിശ്വസിക്കാം എന്നെനിക്കു തോന്നി. തകഴിയുടെ ചെമ്പൻ കുഞ്ഞും അച്ചൻകുഞ്ഞും അവിടെയും ഉണ്ട്. അവർ മത്സ്യം പിടിക്കുന്നത് വിനോദത്തിനല്ല, ജീവിക്കാനാണ്. വിശപ്പുമാറാനാണ്. അലാറം വച്ച് അതിരാവിലെ എഴുന്നേറ്റൂ. സൂര്യഭഗവാൻ സാവധാനം ഉയർന്നു വരുന്നു.മൂപ്പർക്ക് ഒരു ധൃതിയും ഇല്ല. അങ്ങിനെ ഉയർന്നുയർന്നു വരുമ്പോൾ ഇരുട്ടിലായിരുന്ന സുന്ദ്ര തീരം തെളിഞ്ഞു തെളിഞ്ഞു വന്നു. അവസാനം പൂർണ്ണമായും ഭഗവാൻ ദർശനം നൽകി.തീരം മുഴുവൻ തൻ്റെ പൊൻപ്രഭ വിതറി. സൂര്യോദയത്തിൻ്റെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഇവിടുത്തു തന്നെ വേണമെന്നു തോന്നി. അത്ര മനോഹരം.പതുക്കെ ഞങ്ങൾ സമുദ്രതീരത്തേക്കിറങ്ങി.ഒരു പ്രഭാത സവാരി. സൂര്യഭഗവാൻ്റെ പൊൻകിരണങ്ങളേററ്.പ്രഭാത സവാരിക് ബീച്ചാണ് നല്ലത്. ശുദ്ധമായ വായൂ.നടന്നുനടന്നു മൈലുകൾ താണ്ടിയതറിഞ്ഞില്ല. അവിടെ വിനോദ സഞ്ചാരികൾ അധികമില്ല. ഇരപിടിക്കാൻ തപസു ചെയ്യുന്ന കൊക്കുകളും മുക്കുവരും മാത്ര o. തിരിച്ചു വന്നപ്പോഴേക്കും മടുത്തു.നല്ല വിശപ്പ്. കളി കഴിഞ്ഞ് ഡ്രസ് ചെയ്ത് പുറത്തിറങ്ങി. ഇവിടെ ബ്രക്ക് ഫാസ്റ്റ് ഫ്രീ ആണ്.പലതും നമ്മൾ തന്നെ ഉണ്ടാക്കിക്കഴിക്കണം ആദ്യം ഒരു ചൂടു കാപ്പി. ഇവിടെ കാപ്പി അടിപൊളിയാണ്. എന്നാൽ ചായ ഒട്ടും കടുപ്പം കാണില്ല. വലിയ തിരക്കുകളിൽ നിന്നൊഴിഞ അങ്ങിനെയുള്ള സ്ഥലം കൂടുതൽ ആസ്വാദ്യകരമായി തോന്നി.

No comments:

Post a Comment