കാകപിയൂഷം
കാകപിയൂഷം തലയിൽവീണ ഒരു താരസ്ഥാനാർധിയുണ്ട് നമുക്ക് . സഹിക്കാൻ വയ്യ .വ്യക്തമായ രാഷ്ട്രീയ അഭിപ്രായം ഉണ്ടങ്കിലും മൂന്നുമുന്നനികളുടേയും നിലപാടുകൾ ,അടവുകൾ ,രാഷ്ട്രീയപ്പോരുകൾ ,എല്ലാം നിരീക്ഷ്യ്ക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയാണ് ഞാൻ .
പക്ഷേ ഇത് സഹിക്കാൻ വയ്യ .വെറും ഒരു കോമാളിയായി എന്തൊക്കെയോ വിളിച്ചുപറഞ്ഞ് ,നിയോജനമണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ ഒന്നും പഠി കാതെ യുള്ള ഈ ജൽപ്പനം ഒട്ടും സഹിക്കാൻ വയ്യ .ഇത് തിരുത്തിയില്ലങ്കിൽ രാഷ്ട്രീയപ്രബുദ്ധ കേരളം പ്രതികരിക്കും
No comments:
Post a Comment