Friday, April 22, 2016

to me
         വീരാളിപ്പട്ട് ---[നാലുകെട്ട് -40 ]
   ആമേടപ്പെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ആ വീരാളിപ്പട്ട് കയിൽ എടുത്തപ്പോൾ ഉണ്ണിയുടെ കൈ ഒന്ന് വിറച്ചു .ഉണ്ണി ഇതുവരെ ഇത് കണ്ടിട്ടില്ല . പണ്ട് തറവാട്ടിൽ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് . അത്രമാത്രം !.പഴക്കം കൊണ്ട് ചുളിവ് വീണിരിക്കുന്നു .പിഞ്ചിയിട്ടുണ്ട് .നിറം മാറ്റമില്ല .
   പണ്ട് രാജാവ് "പട്ടും വളയും " കുടുക്കുന്ന പട്ടാണ്  വീരാളിപ്പട്ട് എന്ന് കേട്ടിട്ടുണ്ട് .അതിന് "വീരവാളിപ്പട്ട് "എന്നും പറയും . തറവാട്ടിൽ അങ്ങിനെ ഒരു ചരിത്രം കേട്ടിട്ടില്ല . വടക്കൻ പാട്ടിൽ  'എഴുകടലോടിവന്ന " പട്ടിനെ പറ്റി പറയുന്നുണ്ട് .ചീനപ്പട്ട് അല്ലങ്കിൽ ചീനാംശുകം അതായിരിക്കാം വീരാളിപ്പട്ട് . അതിനും ഇവിടെ സാധ്യത ഇല്ലല്ലോ . ഉണ്ണി ഓര്ത്തു .
   ദേവിക്ഷേത്രങ്ങളിൽ ,കാവുകളിൽ അല്ലങ്കിൽ പ്രഭുകുടുംബങ്ങളിൽ ദേവീപൂജക്ക്‌ ഉപയോഗിച്ചിരുന്നു . പരദേവതയായ ഭദ്ര ഈ തറവാടിന്റെ ആരാധനാ മൂർത്തിയാണ് .അതിനാണിവിടെസാധ്യത കൂടുതൽ .ഉണ്ണി ആ പട്ട് മുഖത്തോട് ചേർത്തു വണങ്ങി ആ പെട്ടിയിൽ തന്നെ ഭദ്രമായി വച്ചു . പൂർവസൂരികളുടെ വേദ സംസ്ക്കാരത്തിൻറെ പ്രതീകമായ ആ പട്ടുടയാട ഉണ്ണിയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ ആണ് ഉണ്ടാക്കിയത്

No comments:

Post a Comment