...രസക്കുടുക്ക------ [നാലുകെട്ട് -36 ]
യാദൃശ്ചികമായാണ് ആ രസക്കുടുക്കകൾ കണ്ടെത്തിയത് .അടി ഉരുണ്ട് കൂജയുടെ ആകൃതിയിലുള്ള ചെറിയ ചില്ലുകുടുക്കകൾ . അതിന് മുകളിൽ തൂക്കിയിടാൻ കൊളുത്തുണ്ട് .അതിൽ പലനിറത്തിലുള്ള വെള്ളം നിറച്ചാൽ കാണാൻ നല്ല ഭംഗി .ഇതിൻറെ ഉപയോഗം എന്തെന്ന് മനസിലായില്ല .മുത്തശ്ശനോട് ഉണ്ണി ചോദിച്ചതാണ് .പറഞ്ഞു തന്നില്ല .പകരം ,'കിഴക്കില്ലം വാസുദേവൻ നമ്പൂതിരിയുടെ ' "വൈജയന്തി "എന്ന കവിതാ സമാഹാരം വായിക്കാൻ പറഞ്ഞു . മുത്തശ്ശൻ അങ്ങിനെയാണ് .നമുക്കാവശ്യമുള്ളത് നമ്മൾ തന്നെ കണ്ടെത്തണം .
കട്ടിലിൻറെ മേൽക്കട്ടി അലങ്കരിക്കാനായി ഉപയോഗിച്ചിരുന്നതാണിത് . സപ്രമഞ്ചക്കട്ടിലിന്റെ മേൽക്കട്ടി അലങ്കരിക്കാനാണിത് .പ്രത്യേകിച്ചും വിലാസവതികളായുള്ള സ്ത്രീകളുടെ മഞ്ചത്തിൽ .രതി ഭാവത്തിൻറെ ഉന്മ്മാദത്തിന് . പ്രചോദനമാകാവുന്ന ഒരുതരം അലങ്കാരം . മന്മ്മധനെ വരവേൾക്കാനും നിസംഗ ശക്തികളെ അകറ്റിനിർത്താനും ഈ അലങ്കാരം നല്ലതാണന്നാണ് വിശ്വാസം .
ഉണ്ണി അത് അത്ഭുതത്തോടെ കയിൽ എടുത്തു .കുപ്പിയിൽ വെള്ളം നിറച്ച് പടിക്കൽ വച്ചാൽ ദുഷ്ട്ടശക്ത്തികളെയും ,മൃഗങ്ങളേയും തടയാൻ പറ്റും എന്നൊരു വിശ്വാസം ഇന്നും പലിടത്തുമുണ്ട് . പക്ഷേ ഈ വശീകരണ യന്ത്രത്തിന് രതിയുടെ ഒരു ഭാവം കൈ വന്നപോലെ .
No comments:
Post a Comment